ഇടുക്കി : ആനച്ചാലില്‍ കുട്ടിയെ തലയ്ക്കടിച്ച് കൊന്നു. വീട്ടില്‍ അതിക്രമിച്ചുകയറി ബന്ധു ആക്രമിക്കുകയായിരുന്നു. ആമക്കുളം റിയാസ് മന്‍സിലില്‍ റിയാസിന്റെ മകന്‍ അല്‍താഫാണ് മരിച്ചത്. ബന്ധുക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടയില്‍ തലയ്ക്കടിയേറ്റാണ് ആറുവയസുകാരന്‍ മരിച്ചത്. പരുക്കേറ്റ കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
കുട്ടിയുടെ സഹോദരനും അമ്മയ്ക്കും മുത്തശ്ശിക്കും പരുക്കുണ്ട്. കുടുംബ വഴക്കാണ് അക്രമത്തിനിടയാക്കിയത്. ചുറ്റികകൊണ്ടാണ് പ്രതി തലയ്ക്ക് അടിച്ചത്. ബന്ധുക്കള്‍ തമ്മിലുള്ള പ്രശ്‌നം പറഞ്ഞു തീര്‍ക്കാന്‍ വേണ്ടിയുള്ള ശ്രമത്തിനിടയിലാണ് അക്രമം നടന്നത്.