പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സനെതിരെ എസ്‌റ്റേറ്റ ഭൂമി തട്ടിപ്പ് പരാതിയും

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സനെതിരെ എസ്‌റ്റേറ്റ ഭൂമി തട്ടിപ്പ് പരാതിയും.ശാന്തന്‍പാറയില്‍ ആയിരം ഏക്കര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. താന്‍ അറിയാതെ ജി ഐ ഇ പ്ലാന്റേഷന്‍ ഉടമയായ തൃശൂര്‍ സ്വദേശി അബ്ദുള്‍ ഖാദറാണ് പരാതിക്കാരന്‍. തന്നെ അറിയിക്കാതെ തന്‍റെ സ്ഥാപനം വില്‍പ്പന നടത്താന്‍ ശ്രമിച്ചുവെന്നാണ് അബ്ദുള്‍ ഖാദറിന്റെ പരാതിയില്‍ പറയുന്നത്.

രണ്ട് വര്‍ഷത്തിനിടെ മോന്‍സനെതിരെ 57 പരാതികള്‍ നല്‍കി. മോന്‍സണ്‍ റിസോര്‍ട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ചുവെന്നും അബ്ദുള്‍ ഖാദര്‍ പറഞ്ഞു. എന്നാല്‍ പോലീസ് തട്ടിപ്പുകള്‍ക്കും അക്രമങ്ങള്‍ക്കും കൂട്ടു നില്‍ക്കുകയായിരുന്നെന്നും പ്രതിക്കെതിരെ യാതൊരു നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

അതേസമയം തട്ടിപ്പ് കേസില്‍ മോന്‍സണ്‍ ചമച്ച വ്യാജരേഖയുടെ ഉറവിടത്തെക്കുറിച്ചാണ് ക്രൈം ബ്രാഞ്ച് ഇപ്പോള്‍ അന്വേഷിക്കുന്നത്. വ്യാജരേഖ ചമയ്ക്കാന്‍ ഇയാള്‍ക്ക് ആരുടെയെങ്കിലും സഹായം ലഭിച്ചോയെന്നും അന്വേഷണ സംഘം പരിശോധിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...