കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തിൽ സംഭവിച്ച മുരളിയുടെ വിയോഗം താങ്ങാനാകാതെ ബന്ധുക്കളും നാട്ടുകാരും

For full experience, Download our mobile application:
Get it on Google Play

കോന്നി : മുപ്പത്തിരണ്ട് വർഷങ്ങൾ ആയില്ലേ ഗൾഫ് ജീവിതം തുടങ്ങിയിട്ട്. ഇനി ഉടനെ തിരികെ വരണം കുടുംബത്തോടൊപ്പം നാട്ടിൽ നിൽക്കണം. ഇതായിരുന്നു അവസാനമായി അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരികെ മടങ്ങുമ്പോൾ കുടുംബത്തോടും സുഹൃത്തുക്കളോടും അട്ടച്ചാക്കൽ പുളിനിൽക്കും വടക്കേതിൽ മുരളി (60) പറഞ്ഞത്. എന്നാൽ അപ്രതീക്ഷിതമായി കുവൈറ്റിലെ തൊഴിലാളി ക്യാമ്പിൽ ഉണ്ടായ തീപിടുത്തത്തിൽ സംഭവിച്ച മുരളിയുടെ വിയോഗം താങ്ങാൻ പറ്റുന്നതിലും അപ്പുറമാണ് മുരളിയുടെ കുടുംബത്തിനും നാട്ടുകാർക്കും സുഹൃത്തുക്കൾക്കും. മുപ്പത്തിരണ്ട് വർഷമായി ഇദ്ദേഹം പ്രവാസി ജീവിതം തുടങ്ങിയിട്ട്. കുവൈറ്റിലെ എൻ ടി പി സി കമ്പനിയിൽ സൂപ്പർവൈസർ ആയി ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം. കുടുംബത്തിനും ബന്ധുക്കൾക്കും നാട്ടുകാർക്കും എല്ലാം പ്രിയങ്കരനായിരുന്ന മുരളി ഏതൊരു ആവശ്യത്തിനും എല്ലാവരോടും ഒപ്പമുണ്ടായിരുന്നു.

കുടുംബത്തെയും സുഹൃത്തുക്കളെയും ഇത്രയധികം സ്നേഹിച്ചിരുന്ന ഒരു മനുഷ്യൻ വേറെ ഉണ്ടായിരുന്നില്ല എന്നതാണ് ഇദ്ദേഹത്തെ അറിയുന്നവരുടെ അഭിപ്രായം. ദുരന്തവാർത്തകൾ മാധ്യമങ്ങൾ വഴി അറിയുമ്പോൾ ഭാര്യ ഗീതാ മുരളി ഇദ്ദേഹത്തെ ഫോണിൽ ബന്ധപെടുന്നുണ്ടായിരുന്നു. ഒന്നും സംഭവിക്കാതെ തന്നെയും മക്കളെയും കാണുവാൻ തിരികെ എത്തുമെന്ന ആശ്വാസത്തിൽ ആയിരുന്നു ഈ ഭാര്യയും. കൊച്ചുമകളുടെ നൂലുകെട്ട് ചടങ്ങു കഴിഞ്ഞാണ് ഇദ്ദേഹം നാട്ടിൽ നിന്നും തിരികെ മടങ്ങിയത്. ഡിസംബർ 20 ന് നാട്ടിൽ വന്നു ബന്ധുക്കളെ എല്ലാവരെയും കണ്ടു ഫെബ്രുവരിയിൽ തിരികെ മടങ്ങിയിരുന്നു. ഒക്ടോബർ മാസത്തിൽ പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരികെ മടങ്ങാൻ ഇരിക്കവേ ആണ് വിധി അദ്ദേഹത്തിന്റെ ജീവൻ കവർന്നെടുത്തത്. ഗിരീഷ് ,ഗ്രീഷ്മ എന്നിവർ മക്കളാണ്. ഹരികൃഷ്ണൻ ആണ് മരുമകൻ.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ടിൽ പ്രാദേശിക നേതാക്കളും കുടുങ്ങുമെന്ന് പ്രവീൺകുമാർ

0
കോഴിക്കോട് : കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ പ്രതികരണവുമായി കോഴിക്കോട് ഡിസിസി...

അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഊർജിതമാക്കി

0
കൊച്ചി: അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഊർജിതമാക്കി....

പോലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന പോലീസ് ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പോലീസ്...

0
തിരുവനന്തപുരം: കാഞ്ഞങ്ങാട് ഹൈവേ പട്രോളിനിടെ നിർത്തിയിട്ട പോലീസ് ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ...

വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ

0
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര ആരോപണങ്ങളുമായി...