കണ്ണൂരിൽ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖ കുഴഞ്ഞ് വീണ് മരിച്ചതിന് കാരണം അന്യായ സ്ഥലം മാറ്റമാണെന്ന് ബന്ധുക്കൾ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ: കണ്ണൂരിൽ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖ കുഴഞ്ഞ് വീണ് മരിച്ചതിന് കാരണം അന്യായ സ്ഥലം മാറ്റമാണെന്ന് ബന്ധുക്കൾ. അപകടത്തെ തുടർന്ന് ആരോഗ്യ പ്രശ്‌നമുള്ള ദീപയെ സ്ഥലം മാറ്റരുതെന്ന് അപേക്ഷിച്ചിട്ടും കണ്ണൂർ ഡി എം ഒ യുടെ ഭാഗത്ത് നിന്ന് കരുണയുണ്ടായില്ലെന്നും കുടുംബം പറഞ്ഞു. വിഷയത്തിൽ ആരോഗ്യ മന്ത്രിക്കും ആരോഗ്യ വകുപ്പ് സെക്രട്ടറിക്കും പരാതി നൽകുമെന്ന് എൻ ജി ഒ യൂണിയൻ വ്യക്തമാക്കി. ദീപലേഖയുടെ മരണത്തിന് ഇടയാക്കിയത് അന്യായ സ്ഥലം മാറ്റമാണെന്ന് എൻ ജി ഒ യൂണിയൻ ആരോപിച്ചു. പ്രതിഷേധ സൂചകമായി കണ്ണൂർ ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങൾ യൂണിയൻ നേതൃത്വത്തിൽ ഒരു മണിക്കൂർ പണി മുടക്കി. കണ്ണൂർ ചൊക്ലി എഫ് എച്ച് സിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയാണ് സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെ കുഴഞ്ഞു വീണു മരിച്ചത്. ഉത്തരവ് ലഭിച്ചതിന് പിന്നാലെ ദീപ ലേഖ കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ട്രെയിനിൽ നിന്ന് വീണുണ്ടായ അപകടത്തെ തുടർന്ന് ശാരീരിക പ്രശ്‌നങ്ങൾ നേരിടുന്നതിനാലാണ് സ്ഥലം മാറ്റരുതെന്ന് അപേക്ഷ നൽകിയിരുന്നത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാവേരി തർക്കം ; കർണാടകത്തിന് വീണ്ടും തിരിച്ചടി

0
ചെന്നൈ: കാവേരി തർക്കവുമായി ബന്ധപ്പെട്ട വിഷയത്തിൽ കർണാടകത്തിന് വീണ്ടും തിരിച്ചടി....

മുട്ടിൽ മരംമുറിക്കേസ് ; പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് വാറണ്ട്

0
എറണാകുളം: മുട്ടിൽ മരംമുറിക്കേസിൽ എറണാകുളം അമ്പലമേട് പോലീസ് എടുത്ത കേസിൽ പ്രതികൾക്ക്...

ബ്രഡിനുള്ളിൽ ചത്ത പല്ലികൾ , യുവതി ആശുപത്രിയിൽ

0
പള്ളുരുത്തി: ഇടക്കൊച്ചിയിലെ ബേക്കറിയിൽ നിന്ന് വാങ്ങിയ ബ്രഡിനുള്ളിൽ രണ്ട് ചത്ത...

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ യുയുസിമാർക്ക് എസ്എഫ്ഐ പണം വാഗ്ദാനം ചെയ്യുന്നുവെന്ന് ആരോപണം

0
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ യുയുസിമാർക്ക് എസ്എഫ്ഐ പണം വാഗ്ദാനം...