കുവൈത്തിലേക്ക് മടങ്ങിയ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ നടുക്കത്തിൽ ബന്ധുക്കൾ

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : ഈസ്റ്റർ ആഘോഷിച്ച് ദിവസങ്ങൾക്ക് മുൻപ് നാട്ടിൽ നിന്ന് കുവൈത്തിലേക്ക് മടങ്ങിയ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ നടുക്കത്തിലാണ് ബന്ധുക്കൾ. കുവൈത്തിൽ കുത്തേറ്റു മരിച്ച സൂരജിന്റെയും ബിൻസിയുടെയും മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമങ്ങൾ തുടരുന്നു. പോലീസ് ഉൾപ്പടെ ഏജൻസികളുടെ നടപടിക്രമങ്ങൾ പൂർത്തിയായാലുടൻ നാട്ടിലെത്തിക്കാനാണ് മലയാളി കൂട്ടായ്മ ശ്രമിക്കുന്നത്. അവിടെ എന്താണ് നടന്നതെന്ന് അറിയില്ലെന്നും അധികൃതർ ഒന്നും പറഞ്ഞിട്ടില്ലെന്നും മാതൃകാ ദമ്പതികളായിരുന്നു ഇരുവരുമെന്നും സൂരജിന്‍റെ കണ്ണൂരിലെ ബന്ധുക്കൾ പറയുന്നു.

ദമ്പതിമാര്‍ക്ക് മൂന്നാം ക്ലാസിലും യുകെജിയിലും പഠിക്കുന്ന മക്കളുണ്ട്. ഈസ്റ്റര്‍ അവധിക്ക് വന്നപ്പോള്‍ കുട്ടികളെ ബിന്‍സിയുടെ വീട്ടില്‍ നിര്‍ത്തിയാണ് ഇവര്‍ കുവൈത്തിലേക്ക് മടങ്ങിയത്. രാത്രിയിൽ ദമ്പതികൾ തമ്മിലുള്ള വഴക്കിന്‍റെ ശബ്ദവും സ്ത്രീയുടെ നിലവിളി ശബ്ദങ്ങളും കേട്ടിരുന്നുവെന്ന് അയൽക്കാർ മൊഴി നൽകി. എന്താണ് നടന്നതെന്ന് മനസ്സിലായില്ല. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനടുക്കിയതാണെന്നാണ് പോലീസിന്‍റെ നിഗമനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....

മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച ദുരൂഹമാണെന്ന് ബി.ബി ഗോപകുമാർ

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനും എ.കെ ബാലനും തമ്മിൽ നടന്ന കൂടിക്കാഴ്ച...