റാന്നിയിൽ ശവസംസ്കാരത്തിന് എത്തിയ ബന്ധുക്കൾക്ക് തീപ്പൊള്ളലേറ്റു

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി പഞ്ചായത്തിലെ തോട്ടമൺ മേപ്പുറത്ത് വീട്ടിലെ രാജന്റെ ഭർതൃമാതാവ് വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ രാത്രിയാണ് മരണമടഞ്ഞത്. സീതത്തോട് സ്വദേശിയായ ആ മാതാവിന്റെ മൃതശരീരം റാന്നി പഴവങ്ങാടി പഞ്ചായത്തിലെ ജണ്ടായിക്കലുള്ള ക്രിമിറ്റോറിയത്തിൽ ദഹനത്തിനായി എത്തിക്കുകയായിരുന്നു. കർമ്മങ്ങൾക്ക് ശേഷം അഗ്നി പകരുന്നതിനു വേണ്ടിയുള്ള ചടങ്ങുകൾ നടക്കുമ്പോൾ കർപ്പൂരം കത്തിച്ച് മൃതദ്ദേഹത്തിന്റെ അരികിലേക്ക് എത്തിക്കുമ്പോൾ ഗ്യാസ് തുറന്ന് വീട്ടിരിക്കുകയായിരുന്നു.

അഗ്നി പകരുന്ന ചടങ്ങ് സമയത്ത് അതിലെ അഴിച്ചുവിട്ടിരുന്ന ഗ്യാസിൽ തീ പിടിച്ച് പുറത്തേക്ക് വരുകയും കർമ്മം ചെയ്ത ആളിനും കു‌ടെ നിന്നവർക്കും ഗുരുതരമായ പൊള്ളൽ ഏൽക്കുകയായിരുന്നു. കർമ്മം ചെയ്തുകൊണ്ടിരുന്നയാളിന്‌ ഗുരുതരമായി പൊള്ളൽ ഏൽക്കുകയായിരുന്നു. ഈ കൃമിറ്റൊരിയത്തിൽ ജോലി ചെയ്യുന്നതിന് വേണ്ടി ഏർപ്പെടുത്തിയിരിക്കുന്ന ആളുകൾ മദ്യം ഉപയോഗിച്ച് ലക്കുകെട്ട അവസ്ഥയിൽ ആയിരുന്നു എന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്ക് എതിരെ നടപടി എടുക്കണം എന്ന് അഖില ഭാരത അയ്യപ്പ സേവ സംഘം ദേശീയ സെക്രട്ടറി പ്രസാദ് കുഴികാല ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്

0
കോഴിക്കോട്: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്....

തിരുവനന്തപുരം-കൊച്ചുവേളി എക്‌സ്പ്രസിൽ ശുചിമുറിയിൽ നിന്ന് വെള്ളം ജനറൽ കോച്ചിലേക്ക് ഒഴുകി ; ദുരിതത്തിലായി യാത്രികർ

0
തിരുവനന്തപുരം: ട്രെയിനിന്റെ ജനറൽ കോച്ചിലേക്ക് ശുചിമുറിയിലെ മലിനജലം ഒഴുകി. യാത്രക്കാരെ...

കോഴിക്കോട് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ വിദ്യാർഥിനികൾ കാൺകെ സ്വയംഭോഗം ചെയ്ത് യുവാവ്

0
കോഴിക്കോട്: ലേഡീസ് ഹോസ്റ്റലിന് മുന്നിൽ അശ്ലീല പ്രദർശനം നടത്തി യുവാവ്....

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തില്‍ നാളികേര ദിനാഘോഷം നടന്നു

0
റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തിൽ എണ്ണൂറാം വയൽ സി.എം.എസ്...