സ്മൃതി ഇറാനി 10,12 ക്ലാസ് പരീക്ഷകൾ പാസായതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടണമെന്ന സിഐസി ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി 10,12 ക്ലാസ് പരീക്ഷകൾ പാസായതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടണമെന്ന സിഐസി ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. മോദിയുടെ കേസിൽ വിധി പറഞ്ഞ അതേ ജഡ്ജിയാണ് ഈ ഉത്തരവും റദ്ദാക്കിയത്. സ്മൃതി ഇറാനി 10,12 ക്ലാസ് പരീക്ഷകൾ പാസായ വിവരങ്ങൾ പുറത്തുവിടണമെന്നായിരുന്നു സിഐസി ഉത്തരവ്. ഇതിനെ മറികടന്നാണ് ഹൈക്കോടതി വിധി. നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദം സംബന്ധിച്ച വിവരങ്ങൾ പുറത്തു വിടേണ്ടെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സര്‍ട്ടിഫിക്കറ്റുകൾ പരിശോധിക്കണമെന്ന വിവരാവകാശ കമ്മീഷന്‍ ഉത്തരവ് റദ്ദാക്കിയിരിക്കുകയാണ് കോടതി.

പ്രധാനമന്ത്രിയുടെ ബിരുദവുമായി ബന്ധപ്പെട്ട് വലിയ ആരോപണ പ്രത്യാരോപണങ്ങളാണ് ഉയര്‍ന്നിരുന്നത്. 1978 ലെ എല്ലാ ബിരുദ സര്‍ട്ടിഫിക്കറ്റുകളും പരിശോധിക്കണം എന്ന ഉത്തരവായിരുന്നു വിവരാവകാശ കമ്മീഷന്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കിയിരുന്നത്. വിവരാവകാശ കമ്മീഷന്‍റെ ഈ ഉത്തരവ് ചോദ്യം ചെയ്തു കൊണ്ട് ഡൽഹി സര്‍വ്വകലാശാലയാണ് ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. ഫെബ്രുവരിയില്‍ മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വാദങ്ങൾ പൂര്‍ത്തിയായിരുന്നു. പിന്നീട് കേസ് വിധി പറയാന്‍ മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നാണ് വിഷയത്തില്‍ ഡൽഹി ഹൈക്കോടതി ഉത്തരവായത്. ഡൽഹി സര്‍വ്വകലാശലയ്ക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് ഹാജരായത്. അപരിചിതരായ ആളുകൾക്ക് മുന്നില്‍ ബുരുദവുമായി ബന്ധപ്പെട്ട വിവരങ്ങൾ നല്‍കേണ്ടതില്ല എന്ന നിലപാടാണ് ഡൽഹി സര്‍വ്വകലാശാല വിഷയത്തില്‍ സ്വീകരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വണ്ടിപ്പെരിയാറിലെ പോബ്‌സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ : മന്ത്രി ബിന്ദു കൃഷ്ണ

0
ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറിലെ പോബ്‌സ് തേയില എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ...

മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ നേത്രുത്വത്തില്‍ വെച്ചൂച്ചിറ – കനകപ്പലം പാതയോരത്തെ കാടുകള്‍ നീക്കം ചെയ്തു

0
റാന്നി : മാർ ക്രിസോസ്റ്റം ഫൗണ്ടേഷന്റെ ഹരിതം ആരണ്യകം പദ്ധതിയുടെ ഭാഗമായി...

റെയിൽവേ വിഷയത്തില്‍ കേന്ദ്ര സർക്കാർ കേരളത്തോട് കടുത്ത വഞ്ചന കാട്ടുന്നു : പ്രൊഫ.പി.ജെ.കുര്യൻ

0
തിരുവല്ല : റെയിൽവേ അവകാശങ്ങൾ കവർന്നെടുത്ത് കേന്ദ്രസർക്കാരും റെയിൽവേ വകുപ്പും കേരളത്തോട്...

ബയോളജിക്കൽ പാർക്കിൽ സ്ത്രീ തൊഴിലാളിയെ കടുവ കൊന്നു

0
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ നഹർഗഡ് ബയോളജിക്കൽ പാർക്കിൽ കടുവയുടെ ആക്രമണത്തിൽ...