ഹരിയാനയില്‍ പിക്കപ്പ് വാനും ബസും കൂട്ടിയിടിച്ച് നാല് മരണം

For full experience, Download our mobile application:
Get it on Google Play

ഹരിയാന: ഹരിയാനയില്‍ പിക്കപ്പ് വാനും ബസും കൂട്ടിയിടിച്ച് നാല് മരണം. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പഞ്ചാബിലെ ബത്തിണ്ഡയിൽ നിന്ന് കുരുക്ഷേത്രയിലെ പേഹോവയിലെ ഒരു ഗുരുദ്വാരയിലേക്ക് പോകുന്ന പിക്കപ്പും അദംപൂരിൽ നിന്ന് ചണ്ഡീഗഢിലേക്ക് പോകുകയായിരുന്ന ഹരിയാന റോഡ്‌വേയ്‌സ് ബസുമാണ് അപകടത്തിൽപ്പെട്ടത്. ക്യോദക് ഗ്രാമത്തിന് സമീപം പെട്രോൾ പമ്പിന് സമീപം എത്തിയപ്പോഴാണ് റോഡ്‌വേയ്‌സ് ബസുമായി പിക്കപ്പ് വാൻ കൂട്ടിയിടിച്ചത്.
പിക്കപ്പ് വാനില്‍ സഞ്ചരിച്ച നാലുപേർ മരിക്കുകയും മൂന്നുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

പരിക്കേറ്റവരെ ആദ്യം കൈതൽ സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും പിന്നീട് വിദഗ്ധ ചികിത്സക്കായി ചണ്ഡീഗഢിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാര്‍ ഉടൻ തന്നെ പോലീസില്‍ വിവരമറിയിച്ചു. വാഹനം പൂര്‍ണമായും തകര്‍ന്നതിനാല്‍ വളരെ പണിപ്പെട്ടാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. ഇടിച്ചയുടൻ തന്നെ പിക്കപ്പ് തലകീ‍ഴായി മറിയുകയും മൃതദേഹങ്ങൾ പുറത്തെടുക്കാൻ ക്രെയിനിന്റെയും ഗ്യാസ് കട്ടറിന്റെയും ആവശ്യം വന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തണ്ണിത്തോട് റോഡില്‍ അപകടക്കെണിയായി കുഴികള്‍

0
കോന്നി : ഉന്നത നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തിയാക്കിയ തണ്ണിത്തോട് റോഡില്‍ ഞള്ളൂര്‍ അംഗന്‍വാടിക്ക്...

തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കാൻ സമഗ്ര പദ്ധതി നടപ്പാക്കും : മന്ത്രി ബിന്ദു...

0
തിരുവനന്തപുരം : സംസ്ഥാനത്തെ തോട്ടം മേഖലയിൽ വന്യജീവി ആക്രമണം ലഘൂകരിക്കുന്നതിനായി തൊഴിൽ,...

പരസ്യം പോലെ പരിശീലനമില്ല ; സിവിൽ സർവീസ് കോച്ചിംഗ് സെൻറർ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ...

0
കോട്ടയം: പരസ്യത്തിൽ വാഗ്ദാനം ചെയ്ത സൗകര്യങ്ങളോ യോഗ്യരായ അധ്യാപകരെയോ നൽകാതിരുന്ന...

വി.ഡി. സതീശനെതിരെ എപി വിഭാഗം സുന്നികളുടെ യുവജന-വിദ്യാർത്ഥി സംഘടനകൾ

0
കോഴിക്കോട്: സ്ത്രീകളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ കാന്തപുരത്തെ വിമർശിച്ച വി.ഡി....