സിടി സ്കാൻ ചെയ്യുന്നതിനിടെ കോൺട്രാസ്റ്റ് ഏജന്റിൽ നിന്നുണ്ടായ അലർജിയെത്തുടർന്ന് 22കാരിയായ അഭിഭാഷക മരിച്ചു

For full experience, Download our mobile application:
Get it on Google Play

ബ്രസീലിയ: സിടി സ്കാൻ ചെയ്യുന്നതിനിടെ കോൺട്രാസ്റ്റ് ഏജന്റിൽ നിന്നുണ്ടായ അലർജിയെത്തുടർന്ന് 22കാരിയായ അഭിഭാഷക മരിച്ചു. ബ്രസീലിലെ റിയോ ഡോ സളിലുള്ള ആൾട്ടോ വെയ്ൽ റീജിയണൽ ആശുപത്രിയിലാണ് സംഭവം. ലെറ്റീഷ്യ പോൾ എന്ന യുവതിയാണ് മരിച്ചത്. കോൺട്രാസ്റ്റ് ഏജന്റിൽ നിന്നുണ്ടായ റിയാക്ഷനെത്തുടർന്ന് യുവതിക്ക് ശരീരത്തിൽ ശ്വസിക്കാൻ ബുദ്ധിമുട്ട്, തൊണ്ടയിലെ വീക്കം, കുറഞ്ഞ രക്തസമ്മർദ്ദം എന്നിവയുണ്ടായി. ഇതെത്തുടർന്ന് ഇൻട്യൂബേറ്റ് ചെയ്തെങ്കിലും രക്ഷിക്കാനായില്ല. കിഡ്നി സ്റ്റോണുള്ള യുവതി പതിവ് പരിശോധനക്കായി ആശുപത്രിയിൽ എത്തിയതായിരുന്നു. പതിവ് പരിശോധനയ്ക്ക് വിധേയയാകേണ്ടി വന്നപ്പോഴാണ് അനാഫൈലക്റ്റിക് ഷോക്ക് ഉണ്ടായതെന്നും ബന്ധു പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

എന്നാൽ പ്രോട്ടോക്കോൾ പാലിച്ച് തന്നെയാണ് സിടി സ്കാൻ നടന്നതെന്നാണ് ആശുപത്രിയുടെ വാദം. അവയവങ്ങളുടെയും മറ്റ് ശരീരത്തിനുള്ളിലെ ഭാഗങ്ങളുടെയും കൃത്യമായ ചിത്രമെടുക്കാനാണ് അയോഡിനേറ്റഡ് കോൺട്രാസ്റ്റ് ഡൈ സാധാരണയായി ഉപയോഗിക്കുന്നത്. ഇത് സിടി സ്കാനുകൾ, എംആർഐകൾ, എക്സ്-റേകൾ തുടങ്ങിയവയിൽ ഉപയോഗിക്കാറുണ്ട്. പൊതുവെ സുരക്ഷിതമാണെങ്കിലും ഏകദേശം 5,000- 10,000 രോഗികളിൽ ഒരാൾക്ക് ജീവന് ഭീഷണിയായ റിയാക്ഷനുകൾ അയോഡിനേറ്റഡ് കോൺട്രാസ്റ്റ് ഡൈ ഉപയോഗിച്ചാലുണ്ടാകാമെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ അഭിപ്രായപ്പെടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിൽ മരണം 1130 ആയി ; കാണാതായ മലയാളികൾക്കായി തിരച്ചിൽ തുടരുന്നു

0
കാഠ്മണ്ഡു: നേപ്പാളിൽ വൻ ദുരന്തം വിതച്ച് ഒരാഴ്ച പിന്നിടുമ്പോൾ മരണസംഖ്യ...

മല്ലപ്പള്ളിക്ക് ആനന്ദനിമിഷം : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ബാബു...

0
മല്ലപ്പള്ളി : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം...

ഓണാഘോഷ ഡ്രസ് കോഡിൽ തർക്കം ; സീനിയര്‍ വിദ്യാര്‍ത്ഥിനികൾ ആക്രമിച്ചതായി പരാതി

0
കോഴിക്കോട്: ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസില്‍ പഠിക്കുന്ന...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വിമുക്തഭടന്‍മാര്‍ക്ക് സാമ്പത്തിക സഹായം മിലിട്ടറി പെന്‍ഷനില്ലാത്തതും എം.എഫ്.എ, മറ്റ് പെന്‍ഷന്‍ ലഭിക്കാത്തവരുമായ സാമ്പത്തികമായി...