റിലയന്‍സ് ജിയോ 98 ദിവസത്തേക്കുള്ള പുതിയ 5ജി റീച്ചാര്‍ജ് പ്ലാന്‍ പ്രഖ്യാപിച്ചു

For full experience, Download our mobile application:
Get it on Google Play

മുംബൈ : രാജ്യത്തെ പ്രധാന സ്വകാര്യ ടെലികോം സേവനദാതാക്കളായ റിലയന്‍സ് ജിയോ 98 ദിവസത്തേക്കുള്ള പുതിയ 5ജി റീച്ചാര്‍ജ് പ്ലാന്‍ പ്രഖ്യാപിച്ചു. അണ്‍ലിമിറ്റഡ് 5ജി ഡാറ്റയും കോളും ഈ റീച്ചാര്‍ജില്‍ ലഭ്യമാണ്. പ്രീപെയ്‌ഡ്, പോസ്റ്റ്‌പെയ്‌ഡ് ഉപഭോക്താക്കള്‍ക്ക് പ്രയോജനകരമാവുന്ന തരത്തിലുള്ള റീച്ചാര്‍ജ് ഓഫറാണ് റിലയന്‍സ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നത്. 98 ദിവസത്തെ റീച്ചാര്‍ജിന് 999 രൂപയാണ് ജിയോ ഈടാക്കുന്നത്. അണ്‍ലിമിറ്റഡ് 5ജി ഡാറ്റയാണ് ഈ റീച്ചാര്‍ജിലെ പ്രധാന പ്രത്യേകത. പരിധികളില്ലാതെ 5ജി ഡാറ്റ ഉപയോഗിക്കാം. നിശ്ചിത ജിബി കഴിഞ്ഞാല്‍ വേഗത കുറയുമെന്ന പ്രശ്‌നവും ഉദിക്കുന്നില്ല. പരിധികളില്ലാത്ത 5ജി ലഭിക്കാന്‍ 5ജി ഫോണും 5ജി നെറ്റ്‌വര്‍ക്കും മാത്രമാണ് ആവശ്യം.

5ജി കവറേജ് ഇല്ലാത്തയിടങ്ങളില്‍ ദിവസവും രണ്ട് ജിബി വീതം 4ജി ഹൈ-സ്‌പീഡ് ഡാറ്റ ലഭ്യമാണ്. ഇതിനൊപ്പം രാജ്യമെമ്പാടും ഏതൊരു നെറ്റ്‌വര്‍ക്കിലേക്കും അണ്‍ലിമിറ്റഡ് വോയിസ് കോള്‍, ദിവസവും 100 വീതം സൗജന്യ എസ്എംഎസ് എന്നിവയും 98 ദിവസത്തേക്കുള്ള റീച്ചാര്‍ജില്‍ ലഭ്യമാണ്. രാജ്യവ്യാപകമായി സൗജന്യ റോമിംഗും ജിയോ നല്‍കുന്നു. ജിയോ ക്ലൗഡ്, ജിയോ സിനിമയുടെ അടിസ്ഥാന പ്ലാന്‍, ജിയോ ടിവി എന്നിവയുടെ സൗജന്യ സബ്സ്‌ക്രിപ്ഷനും 98 ദിവസ കാലയളവില്‍ 999 രൂപ റീച്ചാര്‍ജില്‍ ലഭിക്കും. മൈജിയോ ആപ്പ്, ജിയോ വെബ്‌സൈറ്റ്, അംഗീകൃത റീടെയ്‌ലര്‍മാര്‍ എന്നിവ മുഖേന റീച്ചാര്‍ജ് ചെയ്യാം. ഇതിന് പുറമെ ഒരു മാസത്തെ വാലിഡിറ്റിയുള്ള 175 രൂപയുടെ റീച്ചാര്‍ജ് ഓഫറും റിലയന്‍സ് ജിയോയ്‌ക്കുണ്ട്. 10 ജിബി ഹൈ-സ്‌പീഡ് ഡാറ്റയും സോണി ലിവ്, ജിയോ പ്രീമിയം തുടങ്ങി 11 ഒടിടി പ്ലാറ്റ്ഫോമുകളിലേക്കുള്ള സബ്സ്‌ക്രിപ്ഷനും 175 രൂപ റീച്ചാര്‍ജില്‍ ലഭിക്കും. എന്നാല്‍ ഈ പ്ലാനില്‍ കോള്‍ ആനുകൂല്യങ്ങള്‍ അടങ്ങുന്നില്ല. 28 ദിവസമാണ് 175 രൂപ റീച്ചാര്‍ജിന്‍റെ വാലിഡിറ്റി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...