ഡീസല്‍ വില്‍പ്പനയില്‍ നിയന്ത്രണവുമായി റിലയന്‍സ് ഉടമസ്ഥതയിലുള്ള ജിയോ-ബിപി പമ്പുകള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ സംഘര്‍ഷം വീണ്ടും ശക്തിപ്പെട്ടത് ആഗോള ഇന്ധനവിതരണത്തെ ബാധിക്കുന്ന സാഹചര്യത്തില്‍ ഡീസല്‍ വില്‍പ്പനയില്‍ നിയന്ത്രണവുമായി റിലയന്‍സ് ഉടമസ്ഥതയിലുള്ള ജിയോ-ബിപി പമ്പുകള്‍. പുതിയ നിയന്ത്രണപ്രകാരം പരമാവധി 50 ലിറ്റര്‍ ഡീസല്‍ മാത്രമാണ് ഒരാള്‍ക്ക് ലഭിക്കുക. ഓരോ പമ്പിലെയും പ്രതിദിന ഡീസല്‍ വില്‍പ്പന 6000 ലിറ്ററായി പരിമിതപ്പെടുത്തിയതായും ‘ലൈവ് മിന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസും ബ്രിട്ടീഷ് കമ്പനിയായ ബിപിയും സംയുക്തമായി നടത്തുന്നതാണ് ജിയോ-ബിപി ഇന്ധന പമ്പുകള്‍. ഇവര്‍ക്ക് രാജ്യത്താകെ 2000ത്തിലധികം പമ്പുകളുണ്ട്. ദീര്‍ഘദൂര ട്രക്ക്, ബസ് എന്നിവയുള്‍പ്പെടെയുള്ള വന്‍തോതില്‍ ഡീസല്‍ ഉപയോഗിക്കുന്ന വാഹനങ്ങളെയാണ് നിയന്ത്രണം കൂടുതല്‍ ബാധിക്കുക.

ഒരു ഇടപാടില്‍ 50 ലിറ്റര്‍ പരിധി ഏര്‍പ്പെടുത്തിയതോടെ ദീര്‍ഘദൂര യാത്ര നടത്തുന്ന ചരക്ക് വാഹനങ്ങള്‍ക്ക് ആവശ്യമായ ഇന്ധനം ഒരുമിച്ച് നിറയ്ക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. ഇന്ധനക്ഷാമം മൂലമാണോ നിയന്ത്രണമെന്നത് ജിയോ-ബിപി വ്യക്തമാക്കിയിട്ടില്ല. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക്, ബാബ് അല്‍ മന്ദബ് എന്നിവ വഴിയുള്ള ഇന്ധനനീക്കം തടസ്സപ്പെട്ടതും റഷ്യയില്‍ നിന്നുള്ള ഡീസല്‍ കയറ്റുമതിയിലെ കുറവും ആഗോള ഡീസല്‍ ലഭ്യതയെ ബാധിക്കുന്നുണ്ട്. പശ്ചിമേഷ്യയില്‍ നിന്നുള്ള ഡീസല്‍ കയറ്റുമതി ഗണ്യമായി കുറഞ്ഞതായും റഷ്യന്‍ റിഫൈനറികള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ വിതരണത്തെ കൂടുതല്‍ ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണവില ഉയര്‍ന്നിരിക്കുകയാണ്. ബ്രെന്റ് ക്രൂഡ്ബാരലിന് 100 ഡോളറിന് മുകളിലാണ് വ്യാപാരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെരുമ്പാവൂരിൽ ഓപ്പറേഷൻ തൂഫാൻ അട്ടിമറിക്കാനോ എസ് പിയുടെ നീക്കം ?

0
കൊച്ചി : ഇതരസംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പെരുമ്പാവൂരില്‍ ഓപ്പറേഷൻ തൂഫാൻ അട്ടിമറിക്കപ്പെടുകയാണോയെന്ന...

ഇറാൻ-യുഎസ് ആദ്യഘട്ട ചർച്ചകൾ ആരംഭിച്ചു; ഇറാൻ പ്രസിഡൻ്റ് അമേരിക്കയിൽ

0
ന്യൂയോർക്ക്: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തില്‍ മാസങ്ങള്‍ക്ക് ശേഷം അമേരിക്കയും ഇറാനും തമ്മിലുള്ള നേരിട്ടുള്ള...

ഭിന്നശേഷിക്കാർ വാങ്ങുന്ന മോട്ടോർ വാഹനങ്ങൾക്ക് നൽകിവരുന്ന നികുതി ഇളവിന്റെ പരിധി 15 ലക്ഷമായി വർധിപ്പിച്ചുവെന്ന്...

0
തിരുവനന്തപുരം: ഭിന്നശേഷിക്കാർ വാങ്ങുന്ന മോട്ടോർ വാഹനങ്ങൾക്ക് നൽകിവരുന്ന നികുതി ഇളവിന്റെ പരിധി...

രാജി പിൻവലിച്ച് സർവീസിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രതി

0
കൊച്ചി: രാജി പിൻവലിച്ച് സർവീസിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കശുവണ്ടി വികസന...