എറണാകുളം: എറണാകുളം പുത്തൻകുരിശ് മലേക്കുരിശിൽ വീട് സ്വകാര്യ ബാങ്ക് ജപ്തി ചെയ്തതോടെ പെരുവഴിയിലായ കുടുംബത്തിന് ആശ്വാസം. ബാങ്കിൽ പലിശയടക്കമുള്ള മുഴുവൻ തുകയും നൽകാമെന്ന് പ്രവാസി സുഹൃത്ത് അറിയിച്ചതായി മുൻ എംഎൽഎ വിപി സജീന്ദ്രൻ അറിയിച്ചു. രാവിലെ വാർത്ത ശ്രദ്ധയിൽപ്പെട്ടാണ് സജീന്ദ്രൻ ഇടപെട്ടത്. വീട് ജപ്തി ചെയ്തതോടെ കൈക്കുഞ്ഞുമായി പെരുവഴിയിലാകുകയായിരുന്നു സ്വാതിയും കുടുംബവും. 2019ൽ സ്വാതി മണപ്പുറം ഫിനാൻസിൽ നിന്ന് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഇതിൽ 3.95 ലക്ഷം തിരിച്ചടിച്ചു. പിന്നീട് ഗർഭിണിയായതോടെ തിരിച്ചടവ് മുടങ്ങി. ഗഡുക്കളായി അടയ്ക്കാമെന്ന് അറിയിച്ചെങ്കിലും തുക ഒന്നിച്ചടക്കണമെന്ന് ബാങ്ക് നിലപാടെടുക്കുകയായിരുന്നെന്ന് സ്വാതി പറഞ്ഞു. പലിശ ഉൾപ്പടെ അഞ്ച് ലക്ഷം രൂപ ഒറ്റ തവണയായി അടക്കണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടതെന്നും കുടുംബം പറഞ്ഞു. കുന്നത്തുനാട് എംഎൽഎ സ്ഥലത്തെത്തി ബാങ്കുമായി സംസാരിച്ച് രാത്രി വൈകി വീട് തുറന്നുനല്‍കിയിരുന്നെങ്കിലും വീടിനുള്ളിലേക്ക് കയറിയാൽ അതിക്രമിച്ചു കയറിയതിന് കേസ് കൊടുക്കും എന്നായിരുന്നു ബാങ്കിൻ്റെ ഭീഷണി.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























