പ്രതിസന്ധിയിൽ ആശ്വാസം ; സർവകലാശാലകളിൽ ശമ്പള വിതരണം തുടങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അനുവദിച്ച ഗ്രാന്റ് സർക്കാർ മറ്റാവശ്യങ്ങൾക്ക് മാറ്റിയതോടെ പ്രതിസന്ധിയിലായ ശമ്പള, പെൻഷൻ വിതരണം സർവകലാശാലകളിൽ തുടങ്ങി. കേരളയിലും കണ്ണൂരിലും പൂർത്തിയായി. വകമാറ്റിയതിൽ 90 കോടി രൂപ ബുധനാഴ്ച സർവകലാശാലകൾക്ക് ധനവകുപ്പ് ലഭ്യമാക്കിയതാണ് രക്ഷയായത്.സർക്കാർ,എയ്ഡഡ് കോളേജുകളിലും ശമ്പളവിതരണം ആരംഭിച്ചു. ഗവേഷക വിദ്യാർത്ഥികൾക്കുള്ള ഫെലോഷിപ്പും നൽകിത്തുടങ്ങി.സർവകലാശാലകളിലെ ശമ്പളവും പെൻഷനും ഗ്രാന്റ് ഉപയോഗിച്ച് അവരും സർക്കാർ,എയ്ഡഡ് കോളേജുകളിൽ സർക്കാർ നേരിട്ടുമാണ് നൽകുന്നത്. എല്ലാ സർവകലാശാലകളുടെയും ശമ്പളവും പെൻഷനും ഒന്നിച്ചു മുടങ്ങുന്നത് ഇത് ആദ്യമാണ്.

രണ്ട് വർഷമായി കുസാറ്റ് ഒഴികെയുള്ള സർവകലാശാലകളിൽ ട്രഷറി വഴിയാണ് ശമ്പളവും പെൻഷനും നൽകുന്നത്. സർവകലാശാലയുടെ പദ്ധതി, പദ്ധതിയേതര ഫണ്ട് കഴിഞ്ഞവർഷം മുതൽ ട്രഷറിയിലേക്ക് മാറ്റിയിരുന്നു. ഇത് സർക്കാർ മറ്റ് ആവശ്യങ്ങൾക്ക് വിനിയോഗിച്ചു. പെൻഷൻ ഫണ്ടിനു വേണ്ടി കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് കേരള സർവകലാശാല നീക്കിവച്ചിരുന്ന 500 കോടി രൂപയും കഴിഞ്ഞവർഷം ട്രഷറിയിലേക്ക് മാറ്റിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബരിമല സ്വർണ്ണക്കൊള്ളയിൽ പി എസ് പ്രശാന്തും എ അജികുമാറും വീണ്ടും റിമാൻഡില്‍

0
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളയിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി...

ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം

0
ഡൽഹി: ഇന്ത്യൻ റെയിൽവേയിൽ ജൂനിയർ എൻജിനീയർ/ഡിപ്പോ മെറ്റീരിയൽ സൂപ്രണ്ട് തസ്തികകളിലേക്ക് വിജഞാപനം...

കുവൈത്തിലെ തുറമുഖത്ത് വൻ റേഷൻ വേട്ട

0
കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിൽ പൗരന്മാർക്ക് നൽകുന്ന റേഷൻ സാധനങ്ങൾ...

മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ രക്ഷിച്ച് ചടയമംഗലം പോലീസ്

0
കൊല്ലം: വീട്ടുകാർ മൊബൈൽ ഫോൺ വാങ്ങിവച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനേഴുകാരിയെ...