അബുദാബി : പലസ്തീൻ ജനതയ്ക്ക് സഹായങ്ങളെത്തിക്കുന്നതിന്റെ ഭാഗമായി ഈജിപ്തിലെ അൽ അരീഷ് തുറമുഖത്തേക്ക് അഞ്ച് ഓട്ടോമാറ്റിക് ബേക്കറികൾ അയച്ചു. ഗാസയിലെ ഭക്ഷ്യക്ഷാമം കുറയ്ക്കാനാണ് പുതിയസംരംഭം. യു.എ.ഇ. നൽകുന്ന ഓട്ടോമാറ്റിക് ബേക്കറികൾ പ്രവർത്തനക്ഷമാകുന്നതോടെ പ്രതിദിനം 4,20,000 – ലേറെ ആളുകൾക്ക് ഭക്ഷണം നൽകാൻ സാധിക്കുമെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.
24 മണിക്കൂറും പ്രവർത്തനം ഉറപ്പാക്കാനായി മൈദ, ഡീസൽ തുടങ്ങിയ അവശ്യ സാധനങ്ങൾ, ബേക്കറിയിലെ ജീവനക്കാർക്കുള്ള ശമ്പളം എന്നിവയും യു.എ.ഇ. നൽകും. ഓരോ ബേക്കറിക്കും മണിക്കൂറിൽ 17,500 റൊട്ടികളുണ്ടാക്കാൻ കഴിയും. ഗാലന്റ് നൈറ്റ് മൂന്ന് ദൗത്യത്തിലൂടെ ഇതുവരെ 15,700 ടണ്ണിലേറെ ദുരിതാശ്വാസ സാമഗ്രികൾ യു.എ.ഇ. നൽകിയിട്ടുണ്ട്.