പത്തനംതിട്ട : മതപരമായ കാര്യങ്ങളിൽ അഭിപ്രായം പറയുവാനുള്ള സ്വാതന്ത്ര്യം മതപണ്ഡിതന്മാർക്ക് മാത്രമാണെന്ന് പത്തനംതിട്ട ടൗൺ ജുമാ മസ്ജിദ് ചീഫ് ഇമാം അബ്ദുൽ ഷുക്കൂർ മൗലവി അൽ ഖാസിമി പറഞ്ഞു. ആനപ്പാറ ഫിർദൗസിയ ജുമാ മസ്ജിദിലെ നബിദിനാഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരി ഉപയോഗവും സാമൂഹിക തിന്മകളും കൂടി വരുന്നത് മതപരമായ അറിവുകളുടെ കുറവാണെന്നും അദ്ദേഹം പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് എസ്.നിസാർ അധ്യക്ഷത വഹിച്ചു.
പത്തനംതിട്ട മുൻസിപ്പൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൻസർ മുഹമ്മദ് മുഖ്യപ്രഭാഷണവും സമ്മാനദാനവും നിർവഹിച്ചു. ജമാഅത്ത് ജനറൽ സെക്രട്ടറി അഫ്സൽ ആനപ്പാറ, ചീഫ് ഇമാം ലുഖ്മാനുൽ ഹക്കീം അൽ ഖാസിമി, മുൻ സെക്രട്ടറി എം.അസീസ്, അസിസ്റ്റന്റ് ഇമാം അയ്യൂബ് മൗലവി, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് അഡ്വ.എ ഷഫീഖ്, എ.ആർ.ബുഹാരി, ഡോ.എം.എം.പി.ഹസ്സൻ, ഷാഫിക്ക് അയ്യൂബ്, എച്ച്.ഖലീൽ, ദിൽഷാദ്, ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.






























