റിമാന്‍ഡ് പ്രതി പോലീസിനെ വെട്ടിച്ച് കടന്നു ; പിങ്ക് പോലീസ് പിന്നാലെ പാഞ്ഞ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കായി കൊണ്ടുവരുമ്പോൾ പോലീസിനെ വെട്ടിച്ചുകടന്ന റിമാൻഡ് പ്രതിയെ പിങ്ക് പോലീസ് പിടികൂടി. പത്തനാപുരം എം.എൽ.എ. ഓഫീസ് അടിച്ചുതകർത്ത് ജീവനക്കാരെ ആക്രമിച്ച കേസിൽ റിമാൻഡിലായിരുന്ന പിടവൂർ കമുകുംചേരിയിൽ രതീഷ് കുമാർ (43) ആണ് പ്രിസൺ ഓഫീസറെ വെട്ടിച്ച് രക്ഷപെടാൻ ശ്രമിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് ജില്ലാ ജയിലിൽനിന്ന് ചികിത്സയ്ക്കായി ഏഴുപ്രതികളെ ജില്ലാ ആശുപത്രിയിലേക്കു കൊണ്ടുവന്നത്. ജയിൽ ഉദ്യോഗസ്ഥരും പോലീസും ചേർന്ന് ജയിൽ ആംബുലൻസിലാണ് പ്രതികളെ എത്തിച്ചത്. ഇടതുകൈയുടെ പൊട്ടലിന് ചികിത്സയ്ക്കാണ് രതീഷ് കുമാറിനെ കൊണ്ടുവന്നത്. ഇയാളെ ഡോക്ടർ പരിശോധിച്ചശേഷം മറ്റു തടവുകരെ വിവിധ ഒ.പി.കളിൽ ചികിത്സയ്ക്കായി കൊണ്ടുപോയി. ഈ സമയം പ്രിസൺ ഓഫീസറുടെ കണ്ണുവെട്ടിച്ച് ഇയാൾ ഓടി രക്ഷപെടുകയായിരുന്നു.

ഉടൻതന്നെ സിറ്റി പരിധിയിലെ മുഴുവൻ പോലീസ് സേനയ്ക്കും പ്രതിയുടെ വിവരങ്ങൾ കൈമാറി തിരച്ചിൽ ഏകോപിപ്പിച്ചു. ചിന്നക്കട ആശ്രാമം റോഡിൽ പരിശോധന നടത്തുകയായിരുന്ന പിങ്ക് പോലീസിന്റെ മുന്നിലേക്കാണ് പ്രതി ഓടിയെത്തിയത്. തടഞ്ഞുനിർത്താൻ ശ്രമിച്ച ഉദ്യോഗസ്ഥരെ തട്ടിമാറ്റി ഇയാൾ ഓടി. പ്രതിയുടെ പിന്നാലെ പാഞ്ഞ പിങ്ക് പോലീസ് സംഘത്തിനൊപ്പം ചിന്നക്കടയിലുണ്ടായിരുന്ന ദ്രുതകർമസേനാംഗങ്ങളും ചേർന്ന് പ്രതിയെ സാഹസികമായി പിടികൂടി.

പിങ്ക് പോലീസ് സംഘത്തിലെ എസ്.സി.പി.ഒ. സിന്ധു, സി.പി.ഒ. വിദ്യ, ദ്രുതകർമസേനയിലെ സി.പി.ഒ. മനേഷ് ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരേ തടവുചാടിയതിന് കൊല്ലം ഈസ്റ്റ് പോലീസ് കേസ് എടുത്ത് റിമാൻഡ് ചെയ്തു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...