തലശേരി: തോട്ടട കോവിഡ് ക്വാറന്റൈന്‍ സെന്ററില്‍ നിന്ന് രണ്ട് റിമാന്‍ഡ് പ്രതികള്‍ തടവ് ചാടി. പോക്സോ കേസില്‍ പ്രതിയായ മണിക്കുട്ടന്‍, കവര്‍ച്ചാ കേസില്‍ പ്രതിയായ റംസാന്‍ എന്നിവരാണ് തടവ് ചാടിയത്. ഇതില്‍ ആറളം സ്വദേശിയായ മണിക്കുട്ടന്‍ ബുധനാഴ്ച തന്നെ പിടിയിലായി.
മുഴപ്പിലങ്ങാട് നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. തോട്ടട ഗവ. പോളിടെക്നിക് ഹോസ്റ്റലിലായിരുന്നു ഇവരെ നിരീക്ഷണത്തിലാക്കിയത്. റംസാന് വേണ്ടി പോലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ഇയാളെ ഉടന്‍ പിടികൂടുമെന്ന് എടക്കാട് പോലീസ് അറിയിച്ചു.