മുടികൊഴിച്ചിൽ തടയാന്‍ ഇതാ ചില പ്രകൃതിദത്ത വഴികൾ

For full experience, Download our mobile application:
Get it on Google Play

മിക്ക ആളുകളെയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടി കൊഴിച്ചിലിനുള്ള കാരണങ്ങൾ വ്യാപകമായ രീതിയിൽ വ്യത്യാസപ്പെടാൻ ഇടയുണ്ട്. ഇവയിൽ ദൈനംദിന ശീലങ്ങൾ, ഭക്ഷണക്രമം, കാലാവസ്ഥ എന്നിവ ഉൾപ്പെടുന്നു. എന്നാൽ ഇവ മാത്രമല്ല സമ്മർദ്ദം, മോശം കേശ സംരക്ഷണം, മുടിയിൽ നിങ്ങൾ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ, ഹോർമോൺ അളവ് എന്നിവയും ഇതിൽ സ്വാധീനം ചെലുത്തുന്നതാണ്. മുടിയുടെ ആരോ​ഗ്യത്തിന് വെളിച്ചെണ്ണ ഏറെ ഫലപ്രദമാണ്. മുടിക്ക് ആവശ്യമായ പോഷകങ്ങൾ നൽകിക്കൊണ്ട് വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു. നാളികേരത്തിൽ അവശ്യ കൊഴുപ്പുകൾ, പലതരം ധാതുക്കൾ, പ്രോട്ടീൻ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇതിൻ്റെ ഉപയോഗം മുടി പൊട്ടുന്നത് കുറയ്ക്കാൻ സഹായിക്കുന്നു.

മുടി കൊഴിച്ചിൽ തടയാനായി വെളിച്ചെണ്ണ അല്ലെങ്കിൽ തേങ്ങപ്പാലോ തലമുടിയിൽ ഉപയോഗിക്കാം. തലമുടി തേങ്ങാപ്പാൽ ഉപയോഗിച്ച് കഴുകുന്നത് മുടിയെ പരിപോഷിപ്പിക്കാൻ സഹായിക്കും. വെളിച്ചെണ്ണ ഉപയോഗിച്ച് ഇടയ്ക്കിടെ മുടി മസാജ് ചെയ്യുന്നത് തലയോട്ടിയിലേക്കുള്ള രക്തചക്രമണം വർദ്ധിപ്പിച്ചുകൊണ്ട് മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മുടി കൊഴിച്ചിൽ അകറ്റാൻ മികച്ചതാണ് നെല്ലിക്ക. മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന വിറ്റാമിൻ സി, ആൻറി ഓക്സിഡൻറുകൾ എന്നിവയാൽ നിറഞ്ഞിരിക്കുന്ന ഇത് മുടികൊഴിച്ചിൽ ലക്ഷണങ്ങൾ പ്രാരംഭ ഘട്ടത്തിലാണെങ്കിൽ അതിനെ പ്രതിരോധിക്കാൻ സഹായകമാണ്.

നെല്ലിക്ക ഉണക്കിപ്പൊടിച്ചത് മുടിയിൽ തേച്ച് പിടിപ്പിക്കുക. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഇടാം. മുടിയുടെ വളർച്ചയ്ക്കും സഹായകമായ ധാരാളം പോഷകങ്ങൾ കറ്റാർവാഴയിൽ അടങ്ങിയിട്ടുണ്ട്. പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ ഉള്ള കറ്റാർവാഴ മുടി വളർച്ച വേഗത്തിലാക്കാൻ സഹായിക്കുന്നു. കറ്റാർവാഴയുടെ പതിവായ ഉപയോഗം താരൻ ഗണ്യമായി കുറയ്ക്കുന്നതിനും ചൊറിച്ചിൽ അടക്കമുള്ള തലയോട്ടിയിലെ പ്രശ്നങ്ങളെ ഒഴിവാക്കാനും സഹായിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...