ഒമിക്രോണല്ല – വീട് അടച്ചുപൂട്ടിയതായിരുന്നു ഭീതിജനകം ; ഇന്ത്യയില്‍ ആദ്യമായി രോഗം ബാധിച്ച ഡോക്ടര്‍

For full experience, Download our mobile application:
Get it on Google Play

ബെംഗളൂരു : തനിക്ക് ബാധിച്ച രോഗത്തെക്കാൾ വേദന വീട് അടച്ചുപൂട്ടിയതിലാണെന്ന് രാജ്യത്ത് ഒമിക്രോൺ ബാധിച്ച രണ്ടുപേരിൽ ഒരാളായ 46 കാരനായ ഡോക്ടർ പറയുന്നു. പുതിയ കോവിഡ് വകഭേദം സംബന്ധിച്ച് ഒരുരീതിയിലുളള ഭയവും ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗലക്ഷണങ്ങൾ പ്രകടമായാൽ ആദ്യം സ്വയം ശാന്തത പാലിക്കുക, ഉടനടി പരിശോധന നടത്തുക, സ്വയം ഒറ്റപ്പെടുക, ചികിത്സ തേടുക എന്നിവയാണ്. ഭാര്യയും മക്കളും ക്വാറന്റീനിലാണെന്നും അദ്ദേഹം പറഞ്ഞു.

ഇപ്പോൾ തികച്ചും സുഖമായിരിക്കുന്നു. എന്നാൽ മുൻകരുതൽ നടപടിയായി ബെംഗളൂരുവിലെ ഒരു ആശുപത്രിയിൽ ഐസൊലേഷനിലാണ്. കഠിനമായ ശരീരവേദന, വിറയൽ, നേരിയ പനി എന്നിവ തന്റെ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു ഡോക്ടർ പറഞ്ഞു. അതേ സമയം തനിക്ക് ശ്വസിക്കാൻ ബുദ്ധിമുട്ടുകളില്ലെന്നും ഓക്സിജൻ ലെവൽ സാധാരണ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. നവംബർ 21-നാണ് ശരീരവേദനയും നേരിയും പനിയും തുടങ്ങിയത്. തുടർന്ന് ആർഎടി, ആർടി-പിസിആർ പരിശോധനകൾക്കായി സാമ്പിളുകൾ നൽകി. അടുത്ത ദിവസം തന്നെ രണ്ടു പരിശോധനകളും കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയായിരുന്നു. എനിക്ക് ജലദോഷമോ ചുമയോ ശ്വസിക്കാൻ ബുദ്ധിമുട്ടോ ഇല്ലായിരുന്നു. പനി പരമാവധി 100 ഡിഗ്രി വരെ എത്തി അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യൻ തിരഞ്ഞെടുപ്പ് രീതിയെ പ്രശംസിച്ച് ട്രംപ് ; ഗ്യാനേഷിനെ കുറിച്ചും പരാമർശം

0
ന്യൂഡൽഹി : ഇന്ത്യയിലെ തിരഞ്ഞെടുപ്പ് രീതിയെയും വോട്ടർമാർക്കുള്ള ഫോട്ടോ പതിച്ച തിരിച്ചറിയൽ...

അയോധ്യ ക്ഷേത്രക്കൊള്ള : അന്തിമ റിപ്പോർട്ട് നൽകി ആദ്യ എസ്ഐടി

0
ന്യൂഡൽഹി : അയോധ്യ സംഭാവന തട്ടിപ്പിൽ ആദ്യ എസ്ഐടി സംഘം അന്തിമ...

നീറ്റ് പേപ്പർചോർച്ച പ്രതിഷേധത്തിലെ പോലീസ് അതിക്രമം : ഹർജി ഇന്ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട രാജ്യത്തുടനീളം നടന്ന വിദ്യാർത്ഥി...

അമിത വിമാന ടിക്കറ്റ് നിരക്ക് : നിയമങ്ങൾ പാലിച്ചില്ലെങ്കിൽ സർവീസുകൾ നിർത്തിവെപ്പിക്കും ; സുപ്രീംകോടതി

0
ന്യൂഡൽഹി : യാത്രക്കാരിൽ നിന്ന് അമിത ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിൽ വിമാനക്കമ്പനികൾക്കെതിരെ...