തന്‍റെ നായ കുളിക്കുമെന്ന് നായനാര്‍ പറഞ്ഞ നീന്തല്‍ കുളത്തില്‍ ഇപ്പോള്‍ കുളിക്കുന്നത് പിണറായി വിജയനാണ് ; രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി പുറത്തേക്കു പോവുന്നത് 45 വണ്ടിയുമായാണെന്നും ക്ലിഫ് ഹൗസിനു ചുറ്റും 12 സ്ഥലത്ത് പോലീസുകാരെ ടെന്റു കെട്ടി പാർപ്പിച്ചിരിക്കുകയാണെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായാണ് ഇതെല്ലാം എന്നാണ് പറയുന്നത്. ‘ഇയാളെ ആര് എന്തു ചെയ്യാനാണ്’ എന്നും ചെന്നിത്തല ചോദിച്ചു. കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്‍റെ സംസ്ഥാന സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പണ്ട് കരുണാകരൻ മുഖ്യമന്ത്രിയായിരിക്കെ ഒരു കാറപകടത്തിൽ പെട്ട് നട്ടെല്ലിനു പരിക്ക് പറ്റിയപ്പോഴാണ് ആരോഗ്യം വീണ്ടെടുക്കാൻ നീന്തുന്നതു നല്ലതാണെന്ന് ഡോക്ടർ നിർദേശിച്ചത്. അന്ന് ക്ലിഫ് ഹൗസിലുണ്ടാക്കിയ നീന്തൽക്കുളത്തെക്കുറിച്ച് പിൽക്കാലത്ത് മുഖ്യമന്ത്രിയായെത്തിയ നായനാർ പറഞ്ഞത് അതിൽ താൻ കുളിക്കില്ലെന്നും തന്‍റെ വളർത്തുനായയാവും കുളിക്കുകയെന്നുമാണ്. ഇപ്പോഴവിടെ കുളിക്കുന്നത് പിണറായി വിജയനാണ്.

സിഎമ്മിനു പാലുകുടിക്കാൻ‌ ക്ലിഫ് ഹൗസിൽ തൊഴുത്തുണ്ടാക്കാൻ പണം അനുവദിച്ചു. കേരളം കണികണ്ടുണരുന്ന മിൽമ പാൽ കുടിച്ചാണ് മറ്റെല്ലാവരും ജീവിക്കുന്നത്. തൊഴുത്തിൽ സിഎമ്മിന്‍റെ പശു പാൽ തരാൻ എ.ആർ.റഹ്മാന്‍റെ സംഗീതം കേൾപ്പിക്കാനായി 45 ലക്ഷമാണ് കൊടുത്തത്. ഇങ്ങനെയൊക്കെ ധൂർത്തടിക്കുന്ന സർക്കാരാണ് ഖജനാവിൽ പണമില്ലെന്നു പറഞ്ഞ് പെൻഷൻകാരുടെയും ജീവനക്കാരുടെയും ആനുകൂല്യങ്ങൾ മരവിപ്പിച്ചുവെച്ചത് ചെന്നിത്തല പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...