തെരുവുകളുടെ പേരിനൊപ്പമുള്ള ജാതിസൂചനകൾ നീക്കാനുള്ള ഉത്തരവ് കർശനമായി നടപ്പാക്കണം ; മദ്രാസ് ഹെെക്കോടതി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തെരുവുകളുടെയും പാതകളുടെയും പേരിൽനിന്ന് ജാതിസൂചനകൾ നീക്കണമെന്ന സർക്കാർ ഉത്തരവുകളും കോടതിവിധികളും കർശനമായി നടപ്പാക്കണമെന്ന് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. 2026-ൽപ്പോലും തെരുവുകൾക്ക് ജാതിപ്പേരു നിലനിൽക്കുന്നുവെന്നത് അതിശയമാണെന്ന് ജസ്റ്റിസ് എൻ. രമേഷ് പറഞ്ഞു. ഒരു ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ, നാമക്കൽ ജില്ലയിൽനിന്നുള്ള ഒരു പ്രഥമവിവര റിപ്പോർട്ടിൽ പള്ളർ സ്ട്രീറ്റ് എന്നു രേഖപ്പെടുത്തിയിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് ജസ്റ്റിസ് രമേഷ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

റോഡുകൾക്കും തെരുവുകൾക്കും ജാതിപ്പേരു പാടില്ലെന്ന് 1978 മുതൽ തന്നെ കോടതികൾ നിർദ്ദേശിച്ചിട്ടുള്ളതാണ്. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് പല തവണ സർക്കാർ ഉത്തരവുകൾ ഇറങ്ങിയിട്ടുണ്ട്. എന്നിട്ടും ഇത്തരം പേരുകൾ അവശേഷിക്കുന്നു. ഇതുസംബന്ധിച്ച ഉത്തരവുകൾ അക്ഷരാർഥത്തിൽത്തന്നെ നടപ്പാക്കണമെന്ന് കോടതി നിർദേശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...