താമരശേരിയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്‌കരണ കേന്ദ്രം മാറ്റിസ്ഥാപിക്കാമെന്ന് മാനേജ്മെൻ്റ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: താമരശ്ശേരിയിലെ വിവാദമായ ‘ഫ്രഷ് കട്ട്‌’ അറവു മാലിന്യ സംസ്കരണ കേന്ദ്രം ജനവാസ മേഖലയിൽ നിന്നും അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കാൻ തയ്യാറാണെന്ന് പ്ലാന്റ് ഉടമസ്ഥർ അറിയിച്ചു. സർക്കാരിന്റെ സഹകരണത്തോടെ പുതിയ സ്ഥലം കണ്ടെത്താനാണ് നിലവിലെ നീക്കം. പ്ലാന്റിന്റെ പ്രവർത്തനം പുനരാരംഭിച്ചാൽ ശക്തമായ സമരം തുടരുമെന്ന നാട്ടുകാരുടെ താക്കീതും പ്രദേശത്ത് കടുത്ത ക്രമസമാധാന പ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന പോലീസ് റിപ്പോർട്ടും പരിഗണിച്ചാണ് പ്ലാന്റ് മാനേജ്‌മെന്റ് ഈ തീരുമാനത്തിലെത്തിയത്. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് നിലവിൽ അന്തിമ കോടതി വിധി വരുന്നത് വരെ പ്ലാൻ്റ് പൂർണ്ണമായും അടച്ചിട്ടിരിക്കുകയാണ്. ജനവാസ മേഖലയിലെ മാലിന്യ സംസ്കരണത്തിനെതിരെ പ്രദേശവാസികൾ ദീർഘനാളായി സമരത്തിലായിരുന്നു. മാലിന്യം പുഴയിലേക്ക് തള്ളിയതും ദുർഗന്ധവും മറ്റ് പ്രശ്നങ്ങളും മൂലം ജീവിതം ദുസ്സഹമായതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാരിനെതിരേയുള്ള കേസിന് സർവകലാശാലകളിൽനിന്നും 11 ലക്ഷം രൂപ ഫീസ് ഈടാക്കി ഗവർണർ

0
തിരുവനന്തപുരം : വൈസ് ചാൻസലർ നിയമനങ്ങളിൽ സർക്കാരിനെതിരേ സുപ്രീംകോടതിയിൽ നടത്തിയ കേസുകൾക്ക്...

ഫേസ്ബുക്കിൽ വെല്ലുവിളി പോസ്റ്റുകൾ ഇട്ടത് താൻ തന്നെയെന്ന് മൊഴി നൽകി അർജുൻ ആയങ്കി

0
കണ്ണൂർ: ഫേസ്ബുക്കിൽ വെല്ലുവിളി പോസ്റ്റുകൾ ഇട്ടത് താൻ തന്നെയെന്ന് മൊഴി നൽകി...

ജി. സുധാകരനെതിരായ കൈക്കൂലി ആരോപണം : വിജിലൻസ് അന്വേഷണം വേണമെന്ന് മുൻ എം.എൽ.എ. എച്ച്....

0
അമ്പലപ്പുഴ (ആലപ്പുഴ) : കഴിഞ്ഞസർക്കാരിന്റെ കാലത്ത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

ഓണക്കാലത്തെ പൊതുവിതരണത്തിനായി പോഷിതയരിയും ; സ്വകാര്യമില്ലുകളിൽ പരിശോധന

0
ആലത്തൂർ : സംസ്ഥാനത്ത് ഓണക്കാലത്ത് പൊതുവിതരണത്തിന് കൈമാറാൻ സ്വകാര്യ മില്ലുകളിൽ തയ്യാറാക്കിയ...