ഓണക്കാലത്തെ പൊതുവിതരണത്തിനായി പോഷിതയരിയും ; സ്വകാര്യമില്ലുകളിൽ പരിശോധന

For full experience, Download our mobile application:
Get it on Google Play

ആലത്തൂർ : സംസ്ഥാനത്ത് ഓണക്കാലത്ത് പൊതുവിതരണത്തിന് കൈമാറാൻ സ്വകാര്യ മില്ലുകളിൽ തയ്യാറാക്കിയ അരിയിൽ കേന്ദ്രസർക്കാർ നിർത്തലാക്കിയ പോഷിതയരിയുടെ (ഫോർട്ടിഫൈഡ് റൈസ് കേർണൽ-എഫ്.ആർ.കെ.) സാന്നിധ്യം കണ്ടെത്തി. ഇത് കണ്ടെത്തിയ മില്ലുകളിൽ ഗുണനിലവാര പരിശോധന പൂർത്തിയാക്കി അരി പൊതുവിതരണത്തിന് കൈമാറുന്നത് സപ്ലൈകോ പാഡി മാർക്കറ്റിങ് ഓഫീസർമാർ നിർത്തിവെച്ചു. ആയിരം ലോഡ് അരിക്ക്‌ പ്രശ്‌നമുണ്ടെന്നാണ് അറിയുന്നത്. ഓണക്കാലത്ത് റേഷൻകടകളിൽ എത്തേണ്ട മട്ടയരിയാണിത്. പോഷിതയരി പൊതുവിതരണത്തിനുള്ള അരിയിൽ കലർത്തുന്നത് 2026 ഫെബ്രുവരിയി 27-നാണ് കേന്ദ്രസർക്കാർ നിർത്തിയത്.

ഇതിനുശേഷം പൊതുവിതരണത്തിനായി തയ്യാറാക്കുന്ന അരിയിൽ കലർത്താൻ കേന്ദ്രസർക്കാർ അംഗീകൃത ഏജൻസിയിലൂടെ പോഷിതയരി മില്ലുകൾക്ക് നൽകിയിട്ടില്ല. നേരത്തേ വിതരണം ചെയ്ത റേഷനരി വീണ്ടും മില്ലുകളിൽ തിരിച്ചെത്തിയതോ, അയൽ സംസ്ഥാനത്തെ റേഷനരി സ്വകാര്യമില്ലുകൾ കൊണ്ടുവന്നതോ ആകാമെന്നാണ് വിലയിരുത്തൽ. പാലക്കാട്, എറണാകുളം ജില്ലകളിലെ 43 മില്ലുകളാണ് സപ്ലൈകോയ്ക്കുവേണ്ടി നെല്ലുസംഭരിച്ച് അരിയാക്കുന്നത്. 28 മില്ലുകളിൽ പോഷിതയരി കണ്ടെത്തിയെന്നാണ് സൂചന. പാലക്കാട് ജില്ലയിലെ 11-ൽ ഏഴുമില്ലുകളിലേയും ഗുണനിലവാരം അംഗീകരിക്കാതെ സപ്ലൈകോ മേലധികാരികൾക്കും കളക്ടർക്കും ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു.

സംഭരിച്ച മട്ട നെല്ല് ബ്രാൻഡഡ് അരിയാക്കി പൊതുവിപണിയിൽ വിൽക്കുകയും പകരം ഗുണനിലവാരവും വിലയും കുറഞ്ഞ ഇതര സംസ്ഥാന നെല്ല് അരിയാക്കി പൊതുവിതരണത്തിന് നൽകുകയും ചെയ്യുന്നതായി മുൻപും പരാതി ഉയർന്നിരുന്നു. സംസ്ഥാനത്ത് സംഭരിക്കുന്ന നെല്ലിന്റെ അരി, മില്ലിൽനിന്ന് നേരിട്ട് സിവിൽ സപ്ലൈസ് ഡിപ്പോയിലേക്കാണ് പോകുക. ഭക്ഷ്യസുരക്ഷാ നിലവാരവിഭാഗം ഇതിൽ ഇടപെടാറില്ല. എഫ്.സി.ഐ. ഗോഡൗണിൽനിന്ന് വരുന്ന പഴയ അരിയിൽ പോഷിതയരി ഉണ്ടെന്നാണ് ജില്ലാ സപ്ലൈ ഓഫീസർമാർ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...