Monday, May 5, 2025 8:50 pm

പുതിനയില ചില്ലറക്കാരനല്ല, കണ്ണിന് ചുറ്റുമുള്ള കറുത്തപാട് മാറ്റാന്‍ ഇത് മതി

For full experience, Download our mobile application:
Get it on Google Play

കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് വരുന്നത് പല കാരണങ്ങള്‍ കൊണ്ടാകാം. ഉറക്കമില്ലായ്മ, ഉത്കണ്ഠ, അലര്‍ജി, മാനസിക സമ്മർദ്ദം, കൂടുതൽ സമയം മൊബൈലും കമ്പ്യൂട്ടറും നോക്കിയിരിക്കുന്നത് ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് കണ്ണിന് ചുറ്റും കറുത്ത പാടു വരുന്നത്. കണ്ണ് സ്ഥിരമായി അമര്‍ത്തി തിരുമ്മുന്നതും ഒരുപക്ഷേ കണ്ണിന് താഴെ കറുപ്പ് പടരാന്‍ കാരണമായേക്കും. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറാൻ ഏറ്റവും നല്ലതാണ് പുതിനയില. അതുപോലെ ദഹനസംബന്ധമായ അസുഖങ്ങൾ അകറ്റാനും പനി, ജലദോഷം, ചുമ പോലുള്ള അസുഖങ്ങൾ അകറ്റാനും പുതിനയില വളരെ നല്ലതാണ്.

പുതിനയിലയുടെ മാജിക്
മുഖക്കുരു, വരണ്ട ചർമ്മം, കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകൾ എന്നിവ മാറ്റാൻ പുതിനയില മികചതാണ്. എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം.
> പുതിനയിലയുടെ നീര് ദിവസവും കണ്ണിന് താഴേ 15 മിനിറ്റെങ്കിലും തേച്ചുപിടിപ്പിക്കുക. ശേഷം ചെറുചൂടുവെള്ളത്തിൽ കഴുകി കളയാം.
> പുതിനയിലയുടെ നീരും അൽപം നാരങ്ങ നീരും ചേർത്ത് ദിവസവും 10 മിനിറ്റ് മുഖത്തിടുന്നത് കറുത്ത പാടുകൾ മാറാനും വരണ്ട ചർമം ഇല്ലാതാക്കാനും സഹായിക്കും.
> മഞ്ഞൾ പൊടി, ചെറുപയർ പൊടി, പുതിനയിലയുടെ നീര് എന്നിവ ഒരുമിച്ച് ചേർത്ത് ദിവസവും 20 മിനിറ്റ് കണ്ണിന് താഴേ ഇടുക. ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ മുഖം കഴുകുക. ആഴ്ച്ചകൾ കൊണ്ട് തന്നെ വ്യത്യാസം അറിയാൻ സാധിക്കും.
> മുട്ടയുടെ വെള്ള, പുതിനയിലയുടെ നീര് എന്നിവ ചേർത്ത് കണ്ണിന് താഴേ മസാജ് ചെയ്യുന്നത് കറുത്ത പാട് മാറാൻ വളരെ നല്ലതാണ്. 10 മിനിറ്റെങ്കിലും മസാജ് ചെയ്യാൻ ശ്രമിക്കുക.

പുതിനയില കൂടാതെ കണ്ണിന് ചുറ്റുമുള്ള കറുത്ത പാട് മാറാനുള്ള മറ്റ് വഴികൾ
> ഉറങ്ങുന്നതിന് മുമ്പ് കണ്ണിന് താഴെ ആൽമണ്ട് ഓയിൽ പുരട്ടുന്നത് കറുത്ത നിറം മാറാൻ നല്ലതാണ്.
> ദിവസവും ഐസ് ഉപയോ​ഗിച്ച് മസാജ് ചെയ്യുന്നത് കണ്ണിന് താഴെയുള്ള കറുത്ത നിറം മാറി കിട്ടാൻ ​ഗുണം ചെയ്യും.
> തക്കാളി നീര്, മഞ്ഞള്‍, നാരങ്ങ നീര് എന്നിവ ഒരുമിച്ച് ചേർത്ത് കണ്ണിന് താഴേ പുരട്ടുക.കറുത്ത പാട് മാറാൻ സഹായിക്കും.@

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദേശീയ ഭക്ഷ്യഭദ്രത നിയമം : ജില്ലയിൽ അവലോകന യോഗം ചേര്‍ന്നു

0
പത്തനംതിട്ട : ദേശീയ ഭക്ഷ്യഭദ്രത നിയമം പ്രകാരം ജില്ലയില്‍ നടപ്പാക്കുന്ന വിവിധ...

ഇടുക്കി മറയൂർ- മൂന്നാർ റോഡിൽ വാഹനാപകടം

0
ഇടുക്കി : മറയൂർ- മൂന്നാർ റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഒൻപത് പേർക്ക്...

മെയ് 7ന് മോക്ഡ്രിൽ നടത്താൻ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശം

0
ഡൽഹി: സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർണായക നിർദേശങ്ങൾ. മറ്റന്നാൾ മോക്ഡ്രിൽ നടത്താൻ...

ഷാജി എൻ. കരുൺ അനുസ്മരണം നടത്തി

0
പത്തനംതിട്ട : പ്രശസ്ത സിനിമ സംവിധായകനും ഛായാഗ്രഹകനുമായ ഷാജി എൻ. കരുണിൻ്റെ...