അഴുക്ക്ചാലിന്റെ നിര്‍മ്മാണം ഇഴയുന്നു ; പുതിയ കെട്ടിടം പണി പൂര്‍ത്തിയായിട്ടും പത്തനംതിട്ട ബസ്റ്റാന്‍ഡ് വെറും നോക്കുകുത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പുതിയ കെട്ടിടം പണി പൂര്‍ത്തിയായിട്ടും പത്തനംതിട്ട ബസ്റ്റാന്‍ഡ് വെറും നോക്കുകുത്തി. അഴുക്ക്ചാലിന്റെ നിര്‍മ്മാണം ഇഴയുന്നു. പലതുവണ ഉദ്ഘാടനം നടത്തി എങ്കിലും പുതിയ ബസ് ടെര്‍മിനലില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ തുടങ്ങാന്‍ ഇനിയും സാധിച്ചിട്ടില്ല. കെട്ടിടം പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാണെങ്കിലും ബസ് സ്റ്റേഷന്‍ പരിസരത്തെ ഓട നിര്‍മാണം ഇനിയും പൂര്‍ത്തിയായിട്ടില്ല. സ്റ്റാന്‍ഡിലേക്ക് ബസ് കയറുന്ന ഭാഗം മുതല്‍ ഓഫിസ് വരെ 5000 ചതുരശ്ര അടി ഭാഗം ലോക്ക്കട്ട ഇട്ട് യാഡ് നിര്‍മിച്ചിട്ടുണ്ട്. എംഎല്‍എ ഫണ്ട് ഉപയോഗിച്ചാണ് യാഡ് നിര്‍മിച്ചത്. മന്ത്രി വീണാ ജോര്‍ജ് പ്രത്യേക താല്‍പര്യമെടുത്ത് കെഎസ്ആര്‍ടിസി എംഡിയെക്കൊണ്ട് ഉന്നതതല യോഗം വിളിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

യാഡിന്റെ പണിയും വേഗം തീര്‍ത്തു. മാലിന്യ സംസ്‌കരണം, ഓട നിര്‍മാണം തുടങ്ങിയ പണികള്‍ ഇഴയുന്നതാണ് സര്‍വീസ് തുടങ്ങാന്‍ കാലതാമസം വരുത്തുന്നതെന്ന് പറയപ്പെടുന്നു. ജില്ലാ ആസ്ഥാനത്തെ ബസ് സ്റ്റാന്‍ഡ് എന്ന പ്രത്യേക പരിഗണന നിര്‍മാണത്തില്‍ കാണുന്നില്ല. ബസ് ടെര്‍മിനല്‍ കെട്ടിടം റോഡിന് അഭിമുഖമായി വരുന്ന ഭാഗത്ത് ഇപ്പോഴും പണികള്‍ നടക്കുന്നതേയുള്ളു. നാലും അഞ്ചും ജീവനക്കാരാണ് ഇപ്പോള്‍ പണിക്ക് എത്തുന്നത്. അതിനാല്‍ ഒന്നിനും വേഗമില്ല. റോഡില്‍ നിന്ന് കെട്ടിടത്തിലേക്കു കയറാന്‍ കഴിയുന്ന വിധത്തില്‍ കോണ്‍ക്രീറ്റ് വഴി ഒരുക്കുന്നുണ്ട്. അതിന്റെ പകുതി പണി മാത്രമാണ് തീര്‍ന്നത്. ഒരാഴ്ച കൊണ്ട് തീര്‍ക്കാവുന്ന പണികള്‍ കാലതാമസം വരുത്തി പണം തട്ടാനുള്ള കുത്സിത തന്ത്രമാണ് നടക്കുന്നതെന്ന് നാട്ടുകാര്‍ ആരേപിക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...

ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു

0
ഡൽഹി: ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. കെ സുരേന്ദ്രൻ ദേശീയ...

എട്ട് പതിറ്റാണ്ടിന് ശേഷവും ജാതി ചിന്തകൾ സ്വാതന്ത്ര്യത്തിന്റെ ശോഭ കെടുത്തുന്നു : ഒ.ഐ.സി.സി ബഹ്‌റൈൻ

0
മനാമ : ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് എട്ടു പതിറ്റാണ്ടുകള്‍ ആയെങ്കിലും ജാതി...