Monday, April 21, 2025 8:57 pm

ഫോണിൽ വൈറസ് ഉണ്ടെങ്കിൽ അവയെ ഒഴിവാക്കാം

For full experience, Download our mobile application:
Get it on Google Play

സാങ്കേതികവിദ്യ വളരുന്നതിനൊപ്പം തന്നെ അവയുടെ അപകട സാധ്യതയും വികസിപ്പിക്കുന്നുണ്ട്. ഇന്ന് ടെക് ലോകത്തെ ഏറ്റവും വലിയ ഭീഷണി മാൽവെയറുകളാണ്. അപകടകരമായ നിരവധി മാൽവെയറുകൾ ഇന്ന് ഉണ്ട്. നമ്മുടെ സ്മാർട്ട് ഫോണുകളിലും ഇത്തരം മാൽവെയറുകൾ ഉണ്ടായിരിക്കും. അവ ഹാക്കർമാർക്ക് നമ്മുടെ ഡിവൈസുകളിൽ നുഴഞ്ഞുകയറി നമ്മുടെ ഡാറ്റയും പണവും മോഷ്ടിക്കാനോ നമ്മുടെ ഡിവൈസിനെ നശിപ്പിക്കാനോ എല്ലാം ഉപയോഗിക്കാം.

നമ്മുടെ സ്മാർട്ട് ഫോണുകൾ കോളുകൾ വിളിക്കാനുള്ള ഡിവൈസ് മാത്രമല്ല. ബിസിനസും ജോലിയും ബാങ്ക് അക്കൗണ്ടുകളുമൊക്കെയായി ബന്ധപ്പെട്ട നിരവധി ഡാറ്റ നമ്മുടെ ഡിവൈസുകളിൽ ഉണ്ട്. ഇവ കൂടാതെ സ്വകാര്യ ഡാറ്റകളും ഉണ്ടായിരിക്കും. ഇവയെല്ലാം ആരെങ്കിലും ചോർത്തിയെടുത്താൻ ഉണ്ടാകുന്ന അപകടം വളരെ വലുതാണ്. സൈബർ കുറ്റവാളികൾ നമ്മുടെ സ്മാർട്ട് ഫോണുകളെ ലക്ഷ്യം വയ്ക്കുന്നതിന്റെ കാരണവും ഇത്തരം ഡാറ്റ തന്നെയാണ്.

അതുമല്ലെങ്കിൽ ഫുൾ സൈസ് പരസ്യങ്ങൾ നമ്മളെ കാണിച്ചുകൊണ്ടിരിക്കുകയും അതുവഴി പണം നേടുകയും ചെയ്യുന്ന സൈബർ കുറ്റവാളികളും ഉണ്ട്. നമ്മുടെ ഫോണുകളിൽ വന്നേക്കാവുന്ന സ്മാർട്ട് ഫോൺ വൈറസ് കണ്ടെത്താനും അവയെ ഇല്ലാതാക്കി മികച്ച ഓൺലൈൻ അനുഭവം ഉറപ്പാക്കാനും ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. നമ്മൾ തന്നെ ചെയ്യുന്ന തെറ്റുകളാണ് സ്മാർട്ട് ഫോണിൽ വൈറസ് കയറാൻ കാരണമാവുന്നത്. ചില ആപ്പുകൾ ഇൻസ്റ്റാൾ ചെയ്താലോ വെബ്സൈറ്റുകളിൽ കയറിയാലോ മാൽവെയറുകൾ നമ്മുടെ ഡിവൈസിൽ എത്തുന്നു. ആൻഡ്രോയിഡ് ആയാലും ഐഫോണുകൾ ആയാലും അപകട ഭീഷണി ഒരുപോലെ തന്നെയാണ്. നമ്മുടെ ശ്രദ്ധ കൊണ്ട് മാത്രമേ ഇത്തരം തട്ടിപ്പുകളിൽ നിന്നും സുരക്ഷിതരായിരിക്കാൻ സാധിക്കുകയുള്ളു.

സൈബർ സുരക്ഷാ സ്ഥാപനമായ സിസ്കോയുടെ മാൽവെയറിനെ കുറിച്ച് വിശദീകരിച്ചത്. കമ്പ്യൂട്ടറുകളെയും കമ്പ്യൂട്ടർ സംവിധാനങ്ങളെയും നശിപ്പിക്കാൻ രൂപകൽപ്പന ചെയ്തിട്ടുള്ള നുഴഞ്ഞുകയറ്റ സോഫ്റ്റ് വെയറാണ് മാൽവെയർ എന്നാണ്. മാൽവെയർ സോഫ്റ്റ് വെയറുകളുടെ ഉദാഹരണങ്ങളാണ് വൈറസുകൾ, വോംസ്, ട്രോജൻ വൈറസുകൾ, സ്പൈവെയർ, ആഡ്വെയർ, റാൻസംവെയർ എന്നിവയെല്ലാം. ഇവയെല്ലാം വിവിധ രീതിയിൽ പ്രവർത്തിക്കുന്ന മാൽവെയറുകളാണ്. എല്ലാം അപകടകരവുമാണ്.

നിങ്ങൾ അധികം ഉപയോഗിച്ചിട്ടില്ലെങ്കിലും നിങ്ങളുടെ ഫോൺ ചൂടുണ്ട് എങ്കിൽ നിങ്ങളുടെ ഫോൺ മറ്റാരോ നിയന്ത്രിക്കുന്നുവെന്നും ഡാറ്റ ചോർത്തുന്നുവെന്നുമാണ് അർത്ഥം.നിങ്ങളുടെ ഡാറ്റ വളരെ വേഗത്തിൽ തീർന്നുപോകുന്നുണ്ട് എങ്കിലും നിങ്ങളുടെ ബാറ്ററിയുടെ ചാർജ് വളരെ വേഗത്തിൽ തീർന്നുപോകുന്നു എങ്കിലും മാൽവെയർ ഉണ്ടായിരിക്കും.

നിങ്ങളുടെ ഫോണിൽ വളരെയധികം അനാവശ്യമായ പരസ്യങ്ങൾ കാണുന്നുണ്ട് എങ്കിൽ മാൽവെയർ ഉണ്ടായിരിക്കാനുള്ള സാധ്യത കൂടുതലാണ്. ഇവ അനാവശ്യ പരസ്യങ്ങൾ കാണിക്കുക മാത്രമല്ല ഡാറ്റ ചോർത്തൽ അടക്കമുള്ള കാര്യങ്ങൾ ചെയ്യുന്നു. നിങ്ങളുടെ ഫോണിലുള്ള കോൺടാക്റ്റുകൾക്ക് നിങ്ങളുടെ ഫോണിൽ നിന്ന് തന്നെ സ്പാം മെസേജുകൾ ലഭിക്കുന്നുണ്ട് എങ്കിൽ ഇതിനകം തന്നെ മാൽവെയർ നിങ്ങളുടെ ഫോണിൽ കയറിപ്പറ്റിയിട്ടുണ്ടാകും. ഇത്തരം മെസേജുകൾ വഴിമറ്റുള്ളവരുടെ ഡിവൈസുകളിലേക്കും മാൽവെയർ എത്തും.

ഫോണിലെ വൈറസ് കണ്ടെത്തി ഇല്ലാതാക്കാൻ ചെയ്യണ്ടത്
നിങ്ങളുടെ ഫോണിൽ നിങ്ങൾ ഡൗൺലോഡ് ചെയ്യാത്ത ആപ്പുകൾ ഉണ്ടോ എന്ന് നോക്കുക. ഇത്തരം ആപ്പുകൾ ചിലപ്പോൾ മാൽവെയർ ഉള്ളവയായിരിക്കും. നിങ്ങളുടെ ഫോണിലെ ഏതൊക്കെ ആപ്പുകളാണ് മറ്റുള്ളവയേക്കാൾ കൂടുതൽ ഡാറ്റ ഉപയോഗിക്കുന്നത് എന്ന് നോക്കുക. ഇത്തരം ആപ്പുകൾ ഡിലീറ്റ് ചെയ്യുക. നിങ്ങളുടെ ഫോണിലെ എല്ലാ ആപ്പുകളും പരിശോധിക്കുക, ആപ്പ് സ്റ്റോറുകളിൽ മോശം റിവ്യൂസ് ഉള്ളവയോ അധികം ഉപയോഗിക്കാത്തവയോ ആയ ആപ്പുകൾ ഡിലീറ്റ് ചെയ്യുക.

പ്ലേ സ്റ്റോർ, ആപ്പ് സ്റ്റോർ തുടങ്ങിയ ഔദ്യോഗിക സോഴ്സുകളിൽ നിന്ന് മാത്രം ആപ്പുകൾ ഡൗൺലോഡ് ചെയ്യുക. ആപ്പ് സ്റ്റോറുകളിൽ പോലും മാൽവെയറുള്ള ധാരാളം ആപ്പുകൾ ഉണ്ട്. അതുകൊണ്ട് തന്നെ ഓരോ ആപ്പും ഡൌൺലോഡ് ചെയ്യുമ്പോൾ വളരെ ശ്രദ്ധിച്ച് ചെയ്യുക. റിവ്യൂസ് ഏത് കമ്പനിയുടെ ആപ്പാണ് എന്നിവ നോക്കുക. നിങ്ങൾ ഒരു ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ ആരംഭിക്കുമ്പോൾ ഡിവൈസിലെ എന്തിനൊക്കെ പെർമിഷൻ ചോദിക്കുന്നു എന്ന് നോക്കുക. അനാവശ്യമെന്ന് തോന്നുന്ന പെർമിഷൻ നൽകരുത്.കമ്പ്യൂട്ടറുകളിൽ ഉള്ളതുപോലെ മൊബൈൽ ഫോണുകളിലും ആന്റി വൈറസ് സോഫ്റ്റ്വെയർ ആവശ്യമാണ്. ഇത്തരത്തിലുള്ള മികച്ച സോഫ്റ്റ്വയറുകൾ ഇൻസ്റ്റാൾ ചെയ്യുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നു ; അഭിമുഖം ഏപ്രില്‍...

0
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ കാര്യാലയത്തില്‍ അപ്രന്റിസുമാരെ തിരഞ്ഞെടുക്കുന്നതിന് ഏപ്രില്‍...

കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

0
കൊല്ലം: കൊട്ടാരക്കരയിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികൻ മരിച്ചു. ഇഞ്ചക്കാട് സ്വദേശി ഷൈൻ...

സൂത്രവാക്യം സിനിമയുടെ ഐസി യോഗം അവസാനിച്ചു ; വിൻസിയും ഷൈനും മൊഴി നൽകി

0
കൊച്ചി: സൂത്രവാക്യം സിനിമയുടെ ഐസി യോഗം അവസാനിച്ചു. നടി വിൻസി അലോഷ്യസും...

കുടുംബശ്രീ അംഗങ്ങള്‍ക്ക് തൊഴിലവസരം

0
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കില്‍ ബിസിനസ് കറസ്പോണ്‍ന്റ് ഒഴിവിലേക്ക് കുടുംബശ്രീ അംഗങ്ങളെ...