കൊല്ലം: കൊട്ടിയത്ത് പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നു പിന്‍മാറിയതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയുടെ ബന്ധുക്കളെയും പ്രതിചേര്‍ക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ രംഗത്ത് എത്തി. അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ട് പോയില്ലെങ്കില്‍ കോടതിയെ സമീപക്കാനാണ് തീരുമാനം. അതേസമയം, ആത്മഹത്യ ചെയ്ത റംസിയെ മുന്‍പ് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയിരുന്നു. ഇതിനായി അറസ്റ്റിലായ പ്രതി ഹാരിസ് വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രദേശത്തെ ജമാഅത്ത് കമ്മിറ്റി കൊട്ടിയം പോലീസില്‍ പരാതി നല്‍കി. കൊട്ടിയം സ്വദേശിനിയായ റംസി എന്ന ഇരുപത്തിനാലുകാരി ഈ മാസം മൂന്നാം തീയതിയാണ് തൂങ്ങിമരിച്ചത്.
റംസി മരണം : പ്രതിയുടെ ബന്ധുക്കളെയും പ്രതിചേര്‍ക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍
RECENT NEWS
Advertisment