തിരുവനന്തപുരം: പുസ്തകരൂപത്തിലുള്ള ഡ്രൈവിങ് ലൈസന്‍സും വാഹനങ്ങളുടെ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഓണ്‍ലൈനാക്കുന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടി പൂര്‍ത്തിയായി. ഇവ ഇനി ‘പരിവാഹന്‍’ വെബ് സൈറ്റ് മുഖേന പുതുക്കാം. സംസ്ഥാനത്താകെ 1.40 കോടി വാഹനങ്ങളുടെ ആര്‍.സി. ബുക്കാണ് പരിവാഹന്‍ സൈറ്റിലേക്ക് മാറ്റിയത്.
80 ലക്ഷത്തിലേറെ ഡ്രൈവിങ് ലൈസന്‍സുകളും മോട്ടോര്‍ വാഹനവകുപ്പ് മാറ്റിക്കഴിഞ്ഞു. കാര്‍ഡ് രൂപത്തിലുള്ള ലൈസന്‍സുകളും ആര്‍.സി.കളും പരിവാഹനിലേക്ക് മാറ്റുന്ന നടപടി നേരത്തേ പൂര്‍ത്തിയായിരുന്നു. വാഹന ഉടമകള്‍ ഉടന്‍ മൊബൈല്‍ നമ്പര്‍ ഓണ്‍ലൈനില്‍ അപ്ഡേറ്റ് ചെയ്യണം. അല്ലാത്തപക്ഷം സേവനങ്ങള്‍ക്കായി മോട്ടോര്‍ വാഹനവകുപ്പില്‍നിന്ന് കിട്ടുന്ന ഒ.ടി.പി. ലഭിക്കാതെവരും.