ഇന്ത്യന്‍ കോഫി ഹൗസ് സാമ്പത്തിക തിരിമറി : വടകര വ്യവസായ കേന്ദ്രത്തിലെ ഓഫിസര്‍ പത്തനംതിട്ട സ്വദേശി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ഇന്ത്യന്‍ കോഫി ഹൗസ് തിരിമറി നടത്തി. സിപിഎം നിയോഗിച്ച മുന്‍ ജില്ലാ വ്യവസായ വികസന ഓഫിസര്‍ അറസ്റ്റില്‍. വടകര വ്യവസായ കേന്ദ്രത്തിലെ  ഇന്‍ഡസ്ട്രിയല്‍ എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ പത്തനംതിട്ട അടൂര്‍ ഏഴംകുളം പണിക്കശേരിയില്‍ ബിന്ദു (47) ആണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

തൊഴിലാളികളുടെ സഹകരണ പ്രസ്ഥാനമായ ഇന്ത്യന്‍ കോഫി ഹൗസിന്റെ ഭരണ നിയന്ത്രണം സിഐടിയുവിന് നഷ്ടമായപ്പോള്‍ ഭരണം പിടിച്ചെടുക്കാനായിരുന്നു സിപിഎം നീക്കം. ബിന്ദുവിനെ അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചുകൊണ്ടായിരുന്നു അത്. കോഫി ഹൗസ് ജീവനക്കാര്‍ ഭൂരിഭാഗവും ഒറ്റക്കെട്ടായി നിന്നതിനാല്‍ നീക്കം പാളി. സര്‍ക്കാര്‍ ഫണ്ടില്‍ നിന്നു 19 ലക്ഷം രൂപയുടെ തിരിമറി നടത്തിയ കേസിലാണ് കുടുക്കിയത്. തൃശൂര്‍ ടൗണ്‍ വനിതാ വ്യവസായ സഹകരണ സംഘം ലിക്വിഡേറ്ററായിരിക്കെ സ്വന്തം അക്കൗണ്ടിലേക്കു 19 ലക്ഷം രൂപ മാറ്റിയെന്നാണു കേസ്.

ലിക്വിഡേറ്ററുടെ പേരില്‍ തൃശൂര്‍ അയ്യന്തോളിലെ സ്റ്റേറ്റ് ബാങ്ക് ശാഖയില്‍ 22.8 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നു. തൃശൂര്‍ ടൗണ്‍ വനിതാ വ്യവസായ കേന്ദ്രത്തിന്റെ സ്ഥലം തൃശൂര്‍ കോര്‍പറേഷനു വിറ്റ തുകയായിരുന്നു ഇത്. ഈ തുക പലപ്പോഴായി ബിന്ദുവിന്റെയും ഭര്‍ത്താവിന്റെയും അക്കൗണ്ടുകളിലേക്കു മാറ്റി. വകുപ്പു തലത്തില്‍ പരിശോധന വന്നപ്പോള്‍ ലിക്വിഡേറ്ററുടെ അക്കൗണ്ടില്‍ ആകെ ഉണ്ടായിരുന്നത് 2.97 ലക്ഷം രൂപ മാത്രം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...