അടൂര്‍ ഗാന്ധി സ്മൃതിമൈതാനം നവീകരണം കടലാസില്‍ ഒതുങ്ങി

For full experience, Download our mobile application:
Get it on Google Play

അടൂർ : ഗാന്ധി സ്മൃതിമൈതാനം നവീകരണം കടലാസില്‍ ഒതുങ്ങി. 2023 ജനുവരിയിൽ നവീകരണോദ്ഘാടനം കഴിഞ്ഞതാണ്. രണ്ടരവർഷം കഴിഞ്ഞിട്ടും നടപടിയൊന്നും ആരംഭിച്ചിട്ടില്ല. മൈതാനത്തിന്റെ ചുറ്റുമതിൽ പലയിടത്തും നിലംപൊത്തിയ അവസ്ഥയാണ്. കവാടങ്ങളുടെ മേൽക്കൂരയെല്ലാം പായൽ കയറി. അതും ഏതുനിമിഷവും താഴെ വീഴാം. ഉടൻ എന്നുപറഞ്ഞു തുടങ്ങിയ മൈതാന നവീകരണം പ്രകൃതി സൗഹൃദ നവീകരണമായിരുന്നു ലക്ഷ്യം വെച്ചത്. തറ ടൈൽ പാകി മനോഹരമാക്കുന്നതിനും പ്രത്യേക രീതിയിലുള്ള മേൽക്കൂര സ്ഥാപിക്കുന്നതും കുട്ടികൾക്ക് പാർക്ക്, ഇരിപ്പിടങ്ങൾ എന്നിവ ഉണ്ടാക്കുന്നതിനും പൂന്തോട്ടം നിർമിക്കുന്നതും രൂപരേഖയിൽ ഉണ്ടായിരുന്നു.

ഒപ്പം പരിപാടികൾക്കായി നിലവിലുള്ള ഓപ്പൺ സ്റ്റേജ് നവീകരിക്കാനും പദ്ധതി വിഭാവനം ചെയ്തിരുന്നു. പദ്ധതി മാത്രം നടപ്പായില്ല. രാജഭരണകാലത്തിന്റെ ശേഷിപ്പായി സചിവോത്തമൻ വിളക്കുമരം മൈതാനത്തുണ്ട്. ഇത് പായലും അഴുക്കും പിടിച്ച് നാശത്തിന്റെ വക്കിലെത്തി. ഇതിൽ സ്ഥാപിച്ചിരുന്ന വിളക്കും നശിച്ചു. മൈതാനത്തിന്റെ കിഴക്കുഭാഗത്ത് വർഷങ്ങൾക്കു മുൻപ് സ്ഥാപിച്ച റേഡിയോ കിയോസ്കുണ്ട്. ഇത് പ്രവർത്തനരഹിതമായിട്ട് വർഷങ്ങൾ കഴിഞ്ഞു. അരികെല്ലാം ഇളകി തുടങ്ങിയ കിയോസ്ക് ഏതുനിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലുമെത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോരാട്ടം ഫലംകണ്ടു ; കോഴിക്കോട് ഐ.സി.യു. പീഡനക്കേസ് അതിജീവിതയ്ക്ക് 5 ലക്ഷംരൂപ നഷ്ടപരിഹാരം

0
കോഴിക്കോട് : ഗവ. മെഡിക്കൽ കോളേജ് ഐ.സി.യു. പീഡനക്കേസിലെ അതിജീവിതയ്ക്ക് സർക്കാർ...

ഫിലിപ്പീൻസിൽ യാത്രക്കാരുമായി പോയ ഫെറിക്ക് തീപിടിച്ചു ; അഞ്ച് മരണം

0
പലാവൻ: ഫിലിപ്പീൻസിലെ വിനോദസഞ്ചാര കേന്ദ്രത്തിന് സമീപം സർവീസ് നടത്തുകയായിരുന്ന ഫെറിയിൽ ഉണ്ടായ...

ചിറയിൻകീഴ് കയ്യാങ്കളി: ‘പാർട്ടിക്ക് നാണക്കേട് ഉണ്ടായ വിഷയം’ ; രമ്യ ഹരിദാസിനെതിരെ നടപടി വേണമെന്ന്...

0
തിരുവവന്തപുരം : ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ ശക്തമായ നടപടി വേണമെന്ന്...

മാസപ്പടി കേസ് : ഇഡി റിപ്പോർട്ടിൽ നിയമോപദേശം തേടി ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ റിപ്പോർട്ടിലെ തുടർനടപടികൾ സംബന്ധിച്ച്...