അരവിന്ദ് കെജ്രിവാളിന്‍റെ ഔ​ഗ്യോ​ഗിക വസതി പുനർനിർമാണം ; ചെലവായത് 53 കോടി, അന്വേഷിക്കാൻ സിഎജി

For full experience, Download our mobile application:
Get it on Google Play

ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ഔദ്യോഗിക വസതി പുനര്‍നിർമ്മിച്ചതിൽ ക്രമക്കേടുകളും നിയമലംഘനങ്ങളും നടന്നുവെന്ന ആരോപണത്തിന് പിന്നാലെ ക്രമക്കേട് കണ്ടെത്തുന്നതിനായി പ്രത്യേക ഓഡിറ്റ് നടത്താൻ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സിഎജി). 53 കോടി രൂപ ച‌െലവഴിച്ചാണ് കെട്ടിടം പുനർനിർമിച്ചതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ വൻ അഴിമതി ഉണ്ടെന്നാണ് ആരോപണം.

കഴിഞ്ഞ മെയ് മാസം ദില്ലി മുഖ്യമന്ത്രിയുടെ വസതി പുനർനിർമാണത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ലഫ്‌റ്റനന്റ് ഗവർണർ വി.കെ. സക്‌‍സേന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സിഎജി അന്വേഷണം നടത്തിയത്. വീട് പുനർനിർമാണത്തിൽ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്നാണ് ഗവർണറുടെ പരാതി. ദില്ലി ചീഫ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആവശ്യപ്പെട്ടത്.

പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലല്ലാതിരുന്ന കെട്ടിടത്തിൽ അനുമതി നേടാതെയാണ് നവീകരണം തുടങ്ങിയത്. വ്യാപക ക്രമക്കേടുകളും നിയമലംഘനങ്ങളും ദില്ലി സർക്കാരും പൊതുമരാമത്ത് വകുപ്പും നടത്തിയിട്ടുണ്ട്. കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട പാലിക്കേണ്ട വിവിധ നിയമങ്ങൾ പാലിച്ചിട്ടില്ല. എസ്റ്റിമേറ്റ് തുകയൂടെ മൂന്നിരട്ടിയാണു ചെലവഴിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ ആരോപണങ്ങളോട് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പ്രതികരിച്ചിട്ടില്ല. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പരാജയം മണക്കുന്ന ബിജെപി നിരാശരാണെന്നും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ നീക്കം നടത്തുകയാണെന്നുമാണ് ആം ആദ്മിയുടെ പ്രതികരണം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ട് വിവാദം : പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും നീക്കാതെ സിപിഎം...

0
കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് വിവാദമായിട്ടും പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും...

ഇടുക്കിയിൽ അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു ; ആളപായമില്ല

0
ഇടുക്കി : ഇടുക്കി പാമ്പനാറിൽ ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. നിർമാണത്തിൽ ഇരുന്ന...

അതിനിർണായക അവകാശവാദവുമായി ഇറാൻ ; കുവൈറ്റിനെ ആക്രമിച്ചതിൽ ഒരു പങ്കുമില്ല

0
ടെഹ്റാൻ: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പാസഞ്ചർ ടെർമിനലിന് ഭാഗികമായി നാശനഷ്ടം വരുത്തിയ...

കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും ; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: തെക്കു പടുഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം....