അയിരൂര്‍, പഴവങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ സ്റ്റേഡിയങ്ങളുടെ നവീകരണ നിര്‍മാണോദ്ഘാടനം 21ന്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അയിരൂരിലെ ഗ്രാമ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെയും പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ജണ്ടായിക്കല്‍ കളിസ്ഥലത്തിന്റെയും നവീകരണ ഉദ്ഘാടനം ഏപ്രില്‍ 21ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും. അയിരൂരില്‍ ഉച്ചയ്ക്ക് 12നും ജണ്ടായിക്കല്‍ ഉച്ചകഴിഞ്ഞ് മൂന്നിനുമാണ് പരിപാടി. അഡ്വ.പ്രമോദ് നാരായണന്‍ എംഎല്‍എ ചടങ്ങുകളില്‍ അധ്യക്ഷനായിരിക്കും. ഈ മേഖലയുടെ ഏറെക്കാലത്തെ ആവശ്യമാണ് യാഥാര്‍ഥ്യമാകുന്നത്. കായിക വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് രണ്ടു കോടി രൂപ മുടക്കിയാണ് മികച്ച സൗകര്യങ്ങളോടു കൂടിയ കളിക്കളം ഒരുക്കുന്നത്. അയിരൂര്‍ പഞ്ചായത്ത് കളിസ്ഥല വികസനവുമായി ബന്ധപ്പെട്ട് സെവന്‍സ് മഡ് ഫുട്‌ബോള്‍ കോര്‍ട്ട്, രണ്ട് വോളിബോള്‍ മഡ് കോര്‍ട്ട്, ഗ്രൗണ്ടിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഡ്രെയ്നേജ് സംവിധാനം, രാത്രികാല പരിശീലനത്തിന് ലൈറ്റിംഗ് സംവിധാനം, കളിക്കളത്തിനു ചുറ്റും ചുറ്റുമതില്‍ തുടങ്ങിയവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ജണ്ടായിക്കല്‍ കളിസ്ഥല വികസനത്തില്‍ മഡ് ഫുട്‌ബോള്‍ കോര്‍ട്ട്, ഗ്രൗണ്ടിലെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഡ്രെയ്‌നേജ് സംവിധാനം, കളിക്കളത്തിനു ചുറ്റം ചെയിന്‍ ലിങ്ക് ഫെന്‍സിംഗ്, ടോയ്ലറ്റ് ബ്ലോക്ക്, രാത്രികാല പരിശീലനത്തിന് ലൈറ്റിംഗ് സംവിധാനം തുടങ്ങിയ പ്രവര്‍ത്തികള്‍ ആണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. കായികവകുപ്പിന് കീഴിലെ സ്പോട്സ് കേരള ഫൗണ്ടേഷനാണ് പ്രവൃത്തികളുടെ മേല്‍നോട്ടം വഹിക്കുന്നത്. ഈ വര്‍ഷം തന്നെ നിര്‍മാണം പൂര്‍ത്തിയാക്കും. ഗ്രാമങ്ങളില്‍ കായിക അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലൂടെ കായിക വികസനം താഴേത്തട്ടില്‍ ശക്തമാക്കുകയാണ് ലക്ഷ്യം. യുവാക്കള്‍, സ്ത്രീകള്‍, വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍ തുടങ്ങി എല്ലാ വിഭാഗങ്ങള്‍ക്കും ഈ കളിക്കളം പ്രയോജനപ്പെടുത്താന്‍ കഴിയും.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...