മാവേലിക്കര, കണ്ടിയൂർ ക്ഷേത്രക്കുളങ്ങളുടെ നവീകരണം നടപ്പായില്ല

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിൽ മാവേലിക്കര ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിനു വടക്കുള്ള വലിയകുളത്തിന്റെയും കണ്ടിയൂർ ക്ഷേത്രക്കുളത്തിന്റെയും നവീകരണം നടപ്പായില്ല. 1.73 കോടി രൂപയുടെ ഭരണാനുമതി ലഭിച്ച പദ്ധതി മേയ് മാസത്തിനു മുൻപ്‌ പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. എം.എസ്. അരുൺകുമാർ എംഎൽഎയുടെ ശ്രമഫലമായി സംസ്ഥാന ബജറ്റിലാണ് രണ്ടു കുളങ്ങളുടെയും നവീകരണത്തിന് തുകയനുവദിച്ചിരുന്നത്. വലിയകുളത്തിന്റെ നവീകരണം രണ്ടുപ്രാവശ്യം ടെൻഡർ ചെയ്തിട്ടും ഏറ്റെടുക്കുവാൻ കരാറുകാർ ആരും എത്താതിരുന്നതാണ് തടസ്സമായത്.

കണ്ടിയൂർ ക്ഷേത്രക്കുളത്തിന്റെ നവീകരണം ആദ്യം ടെൻഡർ ചെയ്തപ്പോൾ എടുക്കാൻ ആരുമുണ്ടായിരുന്നില്ല. രണ്ടാമത് ടെൻഡർ ചെയ്തപ്പോൾ ഒരു കരാറുകാരൻ പങ്കെടുത്തു. ഒരാൾമാത്രം പങ്കെടുത്ത ടെൻഡർ ആയതിനാൽ ചെറുകിട ജലസേചനവകുപ്പ് ഉന്നതാധികൃതരുടെ അനുമതിക്കായി ഫയൽ അയച്ചിരിക്കുകയാണ്. അനുമതി ലഭ്യമായിവരുമ്പോഴേക്കും കാലവർഷം എത്തുമെന്നതിനാൽ നവീകരണപ്രവൃത്തികൾ ഇനിയും വൈകാനാണു സാധ്യത.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...