പ​​ത്ത​​നം​​തി​​ട്ട ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​യി​ലെ ബി ​​ആ​​ന്‍​ഡ് സി ​​ബ്ലോ​​ക്ക് ന​​വീ​​ക​​ര​​ണ​ ന​ട​പ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യി

For full experience, Download our mobile application:
Get it on Google Play

പ​​ത്ത​​നം​​തി​​ട്ട : ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​യി​ലെ ബി ​​ആ​​ന്‍​ഡ് സി ​​ബ്ലോ​​ക്ക് ന​​വീ​​ക​​ര​​ണ​ ന​ട​പ​ടി​ക​ൾ​ക്ക്​ തു​ട​ക്ക​മാ​യി. ഇ​തി​നു ടെ​ൻ​ഡ​ർ വി​ളി​ച്ചു. 17 വ​​ര്‍​ഷം മു​​മ്പ് നി​​ര്‍​മി​​ച്ച ബി ​​ആ​​ന്‍​ഡ് സി ​​ബ്ലോ​​ക്ക് ത​ക​ർ​ച്ച​യി​ലാ​യ​തോ​ടെ​യാ​ണ്​ ​ന​വീ​ക​ര​ണം. ഒ​രോ നി​ല​യാ​യി ന​വീ​ക​രി​ക്കു​ന്ന​തി​നാ​ണ്​​ ​ ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച​ത്. ബി ​​ആ​​ന്‍​ഡ് സി ​​ബ്ലോ​​ക്കി​ലെ വി​വി​ധ ചി​കി​ത്സാ​വി​ഭാ​ഗ​ങ്ങ​ൾ കോ​​ന്നി സ​​ര്‍​ക്കാ​​ര്‍ മെ​​ഡി​​ക്ക​​ല്‍ കോളേജിലേക്ക് മാ​​റ്റു​ന്ന ന​ട​പ​ടി​ക​ൾ​ക്കും തു​ട​ക്ക​മാ​യി. ബ്ലോ​​ക്കി​ന്‍റെ മു​ക​ൾ​നി​ല​യി​ലു​ള്ള ആ​​ശു​​പ​​ത്രി ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ താ​ഴേ​ക്ക്​ മാ​റ്റാ​നും ക​രാ​റാ​യി. 30 ല​​ക്ഷം രൂ​​പ ഇ​​തി​​ന്​ എ​​ൻ.​എ​​ച്ച്.​എം ഫ​ണ്ടി​​ൽ നി​​ന്ന് അ​​നു​​വ​​ദി​​ച്ചു.

നി​​ര്‍​മാ​​ണം പൂ​​ര്‍​ത്തി​​യാ​​യി അ​​ധി​​കം ക​ഴി​യും​മു​മ്പ്​ കെ​ട്ടി​ട​ത്തി​ൽ ചോ​​ര്‍​ച്ച​​യു​ണ്ടാ​യി. ഏ​​റ്റ​​വു​​മൊ​​ടു​​വി​​ല്‍ ചോ​​ര്‍​ച്ച അ​​സ​​ഹ്യ​​മാ​​കു​​ക​​യും വാ​​ര്‍​ഡു​​ക​​ള്‍ പ്ര​​വ​​ര്‍​ത്തി​​ക്കാ​​ന്‍ ത​​ന്നെ ബു​​ദ്ധി​​മു​​ട്ടാ​​കു​​ക​​യും ചെ​​യ്ത സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ന​വീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ലി​​ഫ്റ്റ് പ്ര​​വ​​ര്‍​ത്തി​​ക്കു​​മ്പോ​​ള്‍ കെ​​ട്ടി​​ടം കു​​ലു​​ങ്ങു​​ന്ന​​താ​യും കോ​​ണ്‍​ക്രീ​​റ്റ് അ​​ട​​ര്‍​ന്ന്​ വീ​​ഴു​​ന്ന​​താ​​യും പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. പു​​തി​​യ ഒ.​പി ബ്ലോ​​ക്കി​​നാ​യി ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ൽ പൈ​ലി​ങ്​ ജോ​​ലി​​ക​​ള്‍ ആ​​രം​​ഭി​​ച്ച​​തോ​​ടെ ​ബ്ലോ​​ക്കി​​ന്‍റെ സ്ഥി​​തി കൂ​​ടു​​ത​​ല്‍ ശോ​​ച​​നീ​​യ​​മാ​​യി. നി​​ല​​വി​​ലെ ആ​​ശു​​പ​​ത്രി സം​​വി​​ധാ​​ന​​ങ്ങ​​ള്‍ പ്ര​​ധാ​​ന​​മാ​​യും ഈ ​​കെ​​ട്ടി​​ട​​ത്തി​​ലാ​​ണ്. ഇ​വ​യെ​ല്ലാം കോ​ന്നി​യി​ലേ​ക്ക്​ മാ​റ്റു​ന്ന​തോ​ടെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഒ.​പി മാ​ത്ര​മാ​കും പ്ര​വ​ർ​ത്തി​ക്കു​ക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരം വിമാനത്താവളത്തിൽ വമ്പൻ സൗകര്യത്തോടെ ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം തുടങ്ങി

0
തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിലെ വിപുലീകരിച്ച ഡ്യൂട്ടി...

വഖഫിൽ യുഡിഎഫ് ന്യൂനപക്ഷങ്ങളെ വഞ്ചിച്ചു ; പിണറായി വിജയൻ

0
തിരുവനന്തപുരം : വഖഫ് ബോർഡിൽ ന്യൂനപക്ഷങ്ങളെയും ജനങ്ങളെയും വഞ്ചിക്കുന്ന നിലപാടാണ് യുഡിഎഫ്...

കണ്ണൂർ മൈനിംഗ് & ജിയോളജി ഓഫീസിലെ മിനറൽ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

0
കണ്ണൂർ : 15,000 രൂപ കൈക്കൂലി വാങ്ങിയ കണ്ണൂർ മൈനിംഗ് &...

സുഹൃത്തിനെ പേന കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ച കേസില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവ്...

0
തൃശൂര്‍: സുഹൃത്തിനെ പേന കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ച കേസില്‍ നിരവധി ക്രിമിനല്‍...