ചിറക്കൽ കുളത്തിന്റെ നവീകരണ പ്രവർത്തികൾ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് 14-ാം വാർഡിലെ സംരക്ഷണഭിത്തി തകർന്നു കാടുകയറിക്കിടന്ന ചിറക്കൽ കുളത്തിന്റെ നവീകരണ പ്രവർത്തികൾ ആരംഭിച്ചു. 2014 ൽ 1,62,000 രൂപ വിനിയോഗിച്ച് നീർത്തട പദ്ധതിയിൽ ഉൾപ്പെടുത്തി പായലും ചെളിയും വാരി ആഴം വർദ്ധിപ്പിക്കുകയും ചെയ്തിരുന്നു. 9 വർഷത്തിന് ശേഷമാണു  മാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അമൃതസരോവർ പദ്ധതിയിൽ ഉൾപ്പെടുത്തി 12,68921 രൂപ ചിലവഴിച്ച് വീണ്ടും നവീകരണ പ്രവർത്തികൾ ആരംഭിച്ചത്. ഇതിൽ തൊഴിലാളികൾക്കായി 550 തൊഴിൽ ദിനങ്ങൾക്കായി 171050 രൂപ വേതനമായും 109781രൂപ സംരക്ഷണഭിത്തി നിർമ്മാണത്തിനായുള്ള സാധനങ്ങൾക്കായും വകയിരുത്തിയാണ് നിർമ്മാണം ആരംഭിച്ചത്.

ഇടിഞ്ഞ സംരക്ഷണഭിത്തിയുടെ പുനർനിർമാണവും ഉപരിതലങ്ങളിലും പടവുകളിലും കോൺക്രീറ്റിങ്ങും ചെളി വാരി ആഴം വർദ്ധിപ്പിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. 311 രൂപ ദിവസ വേതന നിരക്കിൽ 23 തൊഴിലുറപ്പ് അംഗങ്ങളെ കൂടാതെ അഞ്ച് അന്യസംസ്ഥാന തൊഴിലാളികളെ സംരക്ഷണഭിത്തിയുടെ നിർമ്മാണത്തിനായി ഉൾപ്പെടുത്തിയിട്ടുണ്ട്. കുളം നവീകരണം പൂർത്തിയാകുന്നതോടെ അംബേദ്കർ കോളനിയിലെ സ്വന്തമായി കിണറുകൾ ഇല്ലാത്ത 33 കുടുംബങ്ങൾക്ക് തുണി അലക്കുന്നതിനും കുളിക്കുന്നതിനും പദ്ധതിപൂർത്തീകരണത്തിലൂടെ സഹായകരമാവും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്വർണം വാങ്ങാൻ പറ്റിയ സമയം ; ഇന്നും സ്വർണവില കുത്തനെയിടിഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ് തുടരുന്നു. രാജ്യാന്തര വിപണിയിലെ...

നീറ്റ് യുജി പുനഃപരീക്ഷ എഴുതാൻ പോക്സോ കേസ് പ്രതിയായ 18-കാരന് നാല് ദിവസത്തെ താൽക്കാലിക...

0
മുംബൈ : പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന 18-കാരന് നാല് ദിവസത്തെ...

ആഗോള വിപണികളില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് ഇനി സ്വന്തം മേല്‍വിലാസം ; ‘ബ്രാന്‍ഡ് കേരളം’ പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : ആഗോള വിപണിയില്‍ കേരളീയ ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച ഗുണനിലവാരവും ബ്രാന്‍ഡിങും...

സ്വകാര്യ ബസുകള്‍ക്ക് ആശ്വാസം , നികുതിയില്‍ 50 ശതമാനം ഇളവ്

0
തിരുവനന്തപുരം : പ്രിയദര്‍ശിനി പദ്ധതിയെ തുടര്‍ന്ന് പ്രതിസന്ധിയിലായ സംസ്ഥാനത്തെ സ്വകാര്യ ബസുകളെ...