പഞ്ചായത്തും സപ്ലൈക്കോയും വാടക മുടക്കം വരുത്തി ; കെട്ടിടത്തിന്‍റെ ശുചിമുറി അടച്ചുപൂട്ടി കെട്ടിട ഉടമ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കലഞ്ഞൂരിൽ മാവേലി സ്റ്റോ‌ർ പ്രവർത്തിക്കുന്ന കെട്ടിടത്തിന്‍റെ ശുചിമുറി അടച്ചുപൂട്ടി കെട്ടിട ഉടമ. പഞ്ചായത്തും സപ്ലൈക്കോയും വാടക മുടക്കം വരുത്തിയതിന്നാരോപിച്ചാണ് കെട്ടിട ഉടമയുടെ നടപടി. ഇതോടെ മാവേലി സ്റ്റോറിലെ വനിത ജീവനക്കാർ പ്രാഥമിക കൃത്യങ്ങൾക്ക് പൊലും സ്ഥലമില്ലാതെ ബുദ്ധിമുട്ടുകയാണ്. രാവിലെ 9.30 ന് തുറക്കുന്ന മാവേലി സ്റ്റോർ അടയ്ക്കുന്നത് രാത്രി ഏഴ് മണിക്കാണ്. പത്ത് മണിക്കൂറോളം നാല് സ്ത്രീകളാണ് ഇവിടെ വിശ്രമില്ലാതെ ജോലി ചെയ്യുന്നത്. ഇതിനിടെ ഒന്ന് ബാത്ത് റൂമിൽ പോകണമെന്ന് വിചാരിച്ചാൽ ഒന്നും നടക്കാത്തതാണ് നിലവിലെ സാഹചര്യം. തൊഴിലിടങ്ങളിൽ ശുചിമുറികൾ അടക്കം അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന സർക്കാർ നിർദേശങ്ങൾ നിലനിൽക്കുമ്പോഴാണ് ഉള്ള ശുചിമുറി കൂടി അടച്ചുപൂട്ടിയിരിക്കുന്നത്.

ജനുവരി മൂന്നാം തിയതിയാണ് കെട്ടിട ഉടകളിലൊരാളായ സുരേഷ് കുമാർ എത്തി ശുചിമുറി പൂട്ടി താക്കോലുമായി പോയത്. അന്ന് മുതൽ ജീവനക്കാ‍ർ ദുരിതത്തിലാണ്. ആദ്യമൊക്കെ തൊട്ടടുത്തള്ള അംഗനവാടി കെട്ടിടത്തിലെ ടോയ് ലറ്റ് സൌകര്യം ഉപയോഗിച്ചു. നാല് പേരുടെ ഉടസ്ഥതയിലുള്ള കെട്ടിടം രണ്ട് വർഷം മുമ്പാണ് മാവേലി സ്റ്റോർ പ്രവർത്തനത്തിനായി വാടകയ്ക്ക് കൊടുത്തത്.

15,000 രൂപയാണ് കരാർ പ്രകാരമുള്ള വാടക. എന്നാൽ കഴി‍ഞ്ഞ 13 മാസമായി വാടക കിട്ടുന്നില്ലെന്നാണ് ഉടമകളുടെ പരാതി. കലഞ്ഞൂർ പഞ്ചായത്തും സപ്ലൈക്കോയും ചേർന്നാണ് വാടക നൽകേണ്ടത്. പ്രതിദിനം ഒന്നര ലക്ഷം രൂപയാണ് മാവേലി സ്റ്റോറിൽ നിന്നുള്ള വരുമാനം. എന്നിട്ടും വാടക മുടക്കം വരുന്നതിന്‍റെ കാരണം ചോദിക്കുമ്പോൾ ഉടൻ കൊടുക്കുമെന്നതല്ലാതെ കൃത്യമായ മറുപടി പഞ്ചായത്തിനും സപ്ലൈക്കോക്കും ഇല്ല. വാടക പ്രശ്നം കൊണ്ട് ദുരിതത്തിലായിരിക്കുന്നത് ജീവനക്കാരാണ്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.കരുണാകരന്റെ മരണത്തിന് ശേഷം മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന ഒരാളാണ് താനെന്ന് ആഭ്യന്തരമന്ത്രി രമേശ്...

0
തിരുവനന്തപുരം: കെ.കരുണാകരന്റെ മരണത്തിന് ശേഷം കെ. മുരളീധരനുമായി ഒരിക്കലും വഴക്കുണ്ടാകരുതേ എന്നാഗ്രഹിക്കുന്ന...

മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് പരിഗണിച്ച് വിനോദ സഞ്ചാര...

പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക ഫീസ് ഈടാക്കാനുള്ള സർക്കാർ നീക്കത്തിൽ എതിർപ്പുമായി മന്ത്രി

0
ബെം​ഗളൂരു: ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽനിന്ന് വാർഷിക...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...