Wednesday, May 8, 2024 10:17 pm

റിപോ നിരക്കിൽ മാറ്റമില്ല; 6.5% ആയി തുടരും

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: തുടർച്ചയായ ഏഴാം തവണയും പലിശ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. റിപോ നിരക്ക് 6.5 ശതമാനമായി തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അറിയിച്ചു. റീ പർച്ചേസ് അഗ്രിമെന്‍റ് എന്നതിന്‍റെ ചുരുക്കപ്പേരാണ് റിപോ നിരക്ക്. ആർബിഐ രാജ്യത്തെ ബാങ്കുകൾക്ക് കടമായി കൊടുക്കുന്നതിന്‍റെ പലിശയാണിത്. റിപോ നിരക്ക് വർധിച്ചാൽ ബാങ്കുകളിൽ നിന്ന് ലഭിക്കുന്ന വായ‍്പകളുടെ നിരക്കും വർധിക്കും. രാജ്യത്ത് ഉയർന്ന ജിഡിപി വളർച്ചയാണെന്നും 2023-24ൽ ആഭ്യന്തര ജിഡിപി വളർച്ചയിൽ രാജ്യം 7.6% കൈവരിച്ചുവെന്നും ശക്തികാന്ത ദാസ് പറഞ്ഞു. സാമ്പത്തിക ഏകീകരണത്തിലൂടെ രാജ്യം നേട്ടം കൈവരിക്കുന്നു.

തുടർച്ചയായ മൂന്നാം വർഷവും 7% മുകളിൽ ജിഡിപി എത്തിയെന്നും അദ്ദേഹം പറഞ്ഞു. ആറംഗ മോണിറ്ററി പോളിസി കമ്മിറ്റിയുടെ (എംപിസി)മൂന്നു ദിവസത്തെ യോഗത്തിന്‍റെ അവസാന ദിവസമാണ് ആര്‍ബിഐ ഗവര്‍ണറുടെ പ്രഖ്യാപനം. പാനൽ അധ്യക്ഷനായ ഗവർണർ ദാസിനെ കൂടാതെ അഷിമ ഗോയൽ, ജയന്ത് ആർ വർമ്മ, ശശാങ്ക ഭിഡെ, രാജീവ് രഞ്ജൻ, മൈക്കൽ ദേബബ്രത പത്ര എന്നിവരാണ് മറ്റ് എംപിസി അംഗങ്ങൾ.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സി വി ആനന്ദബോസിന് എതിരായ ലൈംഗികാരോപണം : ബംഗാളിലെ രാജ്ഭവന്‍ ദൃശ്യങ്ങള്‍ പൊതുജനങ്ങള്‍ക്ക്...

0
കൊല്‍ക്കത്ത: ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിന് എതിരായ ലൈംഗികാരോപണം നിലനില്‍ക്കുന്ന...

ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിയെ കുത്തിക്കൊന്ന സഹോദരങ്ങളായ യുവാക്കൾ അറസ്റ്റിൽ

0
ഓസ്‌ട്രേലിയ : ഓസ്‌ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥിയെ കുത്തിക്കൊന്ന സഹോദരങ്ങളായ യുവാക്കൾ...

വൈദ്യുതി തകരാര്‍ ; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു

0
കൊച്ചി: എറണാകുളം നോര്‍ത്തിനും ആലുവയ്ക്കും ഇടയില്‍ വൈദ്യുതു തകരാര്‍ ഉണ്ടായതിനെ തുടര്‍ന്ന്...