കേരളത്തിലേക്കുള്ള ലഹരിമരുന്ന് കടത്തിൽ മുന്നിൽ ചെന്നൈയെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: കേരളത്തിലേയ്ക്ക് വൻതോതില്‍ ലഹരിമരുന്ന് എത്തുന്നത് ചെന്നൈയില്‍ നിന്നെന്ന് റിപ്പോര്‍ട്ട്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് കേരളം. കേരളത്തില്‍ പോയവര്‍ഷം നടന്ന വന്‍ രാസ മയക്കുമരുന്ന് വേട്ടകളില്‍ ഭൂരിഭാഗം കേസുകളിലും ചെന്നൈ ബന്ധം വെളിപ്പെട്ടിട്ടുണ്ട്. കൊറിയര്‍ സര്‍വീസുകളിലൂടെയും സ്വകാര്യ ബസിലൂടെയുമാണ് പലപ്പോഴും മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നത്.

ഇത്തരം കടത്തുകൾക്ക് പലപ്പോഴും തിരിച്ചറിയല്‍ രേഖകള്‍ വേണമെന്ന് നിര്‍ബന്ധമില്ല. വ്യാജ രേഖകള്‍ ഉണ്ടാക്കിയും ഇത്തരം സംവിധാനങ്ങളിലൂടെ മയക്കുമരുന്ന് കടത്തുന്നുണ്ട്. ഇങ്ങനെ ആയിരക്കണക്കിന് പാഴ്‌സലുകളാണ് പരിശോധനകള്‍ ഒന്നും തന്നെ ഇല്ലാതെ അതിര്‍ത്തി കടക്കുന്നത്. രണ്ട് ദിവസം മുമ്പ് ചെന്നൈ വിമാനത്താവളത്തില്‍ അഞ്ചരക്കോടിയുടെ മെത്ക്വിലോണ്‍ എന്ന മയക്കുമരുന്ന് ഉഗാണ്ടയില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്ന് പിടികൂടിയിരുന്നു. കൂടാതെ അംഗോളയില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍ നിന്ന് 12 കിലോ കൊക്കൈനും പിടികൂടിയിട്ടുണ്ട്.

ശ്രീലങ്കയില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് മയക്കുമരുന്ന് കൊണ്ടുവരുന്നുണ്ട് എന്നാണ് ഇന്റലിജന്‍സിന്റെ നിഗമനം. കേരളത്തിലെ അങ്കമാലിയില്‍ നിന്ന് പിടികൂടിയ രണ്ട് കിലോഗ്രാം മയക്കുമരുന്നും, കാക്കനാട് നിന്ന് പിടികൂടിയ 1.2 കിലോഗ്രാം എംഡിഎംഎയുടെയും ഉറവിടം ചെന്നൈയില്‍ നിന്നാണെന്നും റിപ്പോര്‍ട്ടിലുണ്ട്. മെത്താംഫറ്റാമൈന്‍ എന്ന മയക്കുമരുന്ന് കടത്തിയ ഒരാള്‍ അടുത്തിടെ ചെന്നൈയില്‍ വെച്ച് പിടിയിലായപ്പോഴും വ്യാപാരത്തിന്റെ കേരളാബന്ധം പുറത്തുവന്നിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-

ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപി നേതാവിനെതിരായ കേസ് ഒതുക്കാൻ ഗുണ്ടാ ഭീഷണി ; ക്വട്ടേഷൻ സംഘത്തലവൻ പിടിയിൽ

0
തൃശൂർ: ബിജെപി തൃശൂർ സൗത്ത് ജില്ലാ പ്രസിഡന്റ് എ.ആർ. ശ്രീകുമാറിനെതിരെയുള്ള ഗാർഹിക...

പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പ്ലാച്ചേരി മുതൽ ചെത്തോങ്കര വരെ റോഡിന്റെ ഇരുവശങ്ങളും...

0
റാന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ പ്ലാച്ചേരി മുതൽ ചെത്തോങ്കര...

അക്കൗണ്ടിൽ വന്നത് ബെവ്കോയുടെ 20 ലക്ഷം , ബാങ്കിലറിയിക്കാതെ 12 ലക്ഷം വിൻവലിച്ച്...

0
ആലപ്പുഴ: ബാങ്ക് ജീവനക്കാരന് സംഭവിച്ച പിഴവു മൂലം അക്കൗണ്ടിലെത്തിയ ലക്ഷക്കണക്കിന് രൂപ...

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മഹല്ലുകളിൽ സജീവമാക്കാൻ നിർദ്ദേശം നൽകി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

0
കോഴിക്കോട്: ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മഹല്ലുകളിൽ സജീവമാക്കാൻ നിർദ്ദേശം നൽകി മുസ്ലിം ലീ​ഗ്...