മധ്യപ്രദേശ് നിയമസഭാ ഹാളിൽ നെഹ്റുവിന്‍റെ ചിത്രം നീക്കം ചെയ്തിട്ട് ആറുമാസമായെന്ന് റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

ഭോപ്പാൽ : മധ്യപ്രദേശ് നിയമസഭാ ഹാളിൽ നിന്ന് നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയിട്ട് ആറുമാസമായെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ റിപ്പോർട്ട് വന്നതിന് ശേഷമാണ് കോൺ​ഗ്രസ് പ്രതികരിച്ചത്. ആറുമാസമായി ചിത്രം നീക്കിയത് കോൺ​ഗ്രസ് അം​ഗങ്ങൾ അറിഞ്ഞില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ആറുമാസം മുമ്പേ ചിത്രം നീക്കിയെന്ന് നിയമസഭാ അധികൃതർ വ്യക്തമാക്കി. മധ്യപ്രദേശ് നിയമസഭാ ഹാളിൽ മ​ഹാത്മാ ​ഗാന്ധിക്കൊപ്പം പ്രഥമപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ചിത്രമായിരുന്നു സ്ഥാപിച്ചിരുന്നത്. അതിൽ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കി അംബേദ്കറുടെ ചിത്രം സ്ഥാപിച്ചു. ഈ സംഭവം കഴിഞ്ഞ ദിവസങ്ങളിലാണ് മാധ്യമങ്ങളിൽ വാർത്തയായത്. പിന്നാലെ കോൺ​ഗ്രസ് പ്രതിഷേധവുമായി എത്തി. അംബേദ്കറുടെ ചിത്രം സ്ഥാപിക്കുന്നതിൽ പ്രശ്നമില്ലെന്നും എന്നാൽ നെഹ്റുവിന്റെ ചിത്രം പുഃനസ്ഥാപിക്കണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെട്ടു.

മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നത് വരെ കോൺഗ്രസ് എംഎൽഎമാരിൽ നിന്ന് ഒരു പ്രതിഷേധവും ഉണ്ടായില്ലെന്നതാണ് കൗതുകം. കഴിഞ്ഞ ദിവസമാണ് കമൽനാഥ് പോലും ചിത്രം നീക്കിയതിനെതിരെ ട്വീറ്റ് ചെയ്തത്. മഹാനായ സ്വാതന്ത്ര്യ സമര സേനാനി, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി, ആധുനിക ഇന്ത്യയുടെ നിർമ്മാതാവ് തുടങ്ങിയ വിശേഷണങ്ങളുള്ള നെഹ്റുവിന്റെ ഛായാചിത്രം നിയമസഭയിൽ നിന്ന് നീക്കം ചെയ്തത് അങ്ങേയറ്റം അപലപനീയമാണ്. ഭീംറാവു അംബേദ്കറുടെ ഛായാചിത്രം സ്ഥാപിച്ചതിനെ സ്വാഗതം ചെയ്യുന്നു. ബാബാ സാഹിബിന്റെ ഛായാചിത്രം നിയമസഭയിൽ മാന്യമായ ഒരു സ്ഥലത്ത് സ്ഥാപിക്കാമായിരുന്നു എന്നാൽ ഇതിനായി നെഹ്‌റുവിന്റെ ചിത്രം ബോധപൂർവം നീക്കം ചെയ്‌തെന്നും കമൽനാഥ് പ്രതികരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി സി.ജെ.പി സൗത്ത് സോൺ കോർഡിനേഷൻ...

0
തിരുവനന്തപുരം: കേരളമടക്കം തെക്കൻ സംസ്ഥാനങ്ങളിൽ സംഘടനാ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കോക്ക്റോച്ച്...

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി

0
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ രോഗിയെ മർദിച്ചതായി പരാതി. മേപ്പയൂർ സ്വദേശിനിയെ...

താമരശ്ശേരിയിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക് പരിക്കേറ്റു

0
താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസ് റോഡിലെ കെട്ടിടത്തിൽ എസി പൊട്ടിത്തെറിച്ച് രണ്ടുപേർക്ക്...

​എബോള വൈറസ് വ്യാപനത്തിന്റെ പുതിയ കണക്കുകൾ ആശങ്കാജനകം ; ഏറ്റവും മോശമായ സാഹചര്യം വരാനിരിക്കുന്നതേയുള്ളൂ...

0
കോംഗോ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വ്യാപനം പ്രഭവകേന്ദ്രമായ...