കൊറിയര്‍ സ്ഥാപനത്തില്‍ മിക്സര്‍ ഗ്രൈന്‍ഡര്‍ പൊട്ടിത്തെറിച്ചതിന് പിന്നില്‍ പൂവാലനെന്ന് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

ഹാസന്‍: കഴിഞ്ഞ ദിവസം ഹാസനില്‍ കൊറിയര്‍ സ്ഥാപനത്തില്‍ മിക്സര്‍ ഗ്രൈന്‍ഡര്‍ പൊട്ടിത്തെറിച്ചതിന് പിന്നില്‍ പൂവാലനെന്ന് റിപ്പോര്‍ട്ട്.മാട്രിമോണിയല്‍ സൈറ്റിലൂടെ പരിചയപ്പെട്ട യുവതിയെ അപായപ്പെടുത്താന്‍ മിക്സിയില്‍ സ്ഫോടക വസ്തു ബെംഗലുരു സ്വദേശിയായ യുവാവാണ് കൊറിയര്‍ ചെയ്തത്. എന്നാല്‍ അയച്ചത് ആരാണെന്ന് വ്യക്തമല്ലാത്തതിനാല്‍ യുവതി കൊറിയര്‍ സ്വീകരിക്കാതെ മടക്കി. റിട്ടേണ്‍ ചെയ്യാനുള്ള പണം പോലും നല്‍കാതെയാണ് യുവതി കൊറിയര്‍ മടക്കിയത്. ഇതോടെ നല്ല ഭാരമുള്ള പാക്കേജ് തുറന്ന് നോക്കാനുള്ള കൊറിയര്‍ സ്ഥാപനമുടമയുടെ ശ്രമമാണ് സ്ഫോടനത്തിലേക്ക് നയിച്ചതെന്നാണ് ഹാസന്‍ എസ്പിയെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹാസനിലെ ഡിറ്റിഡിസി കൊറിയര്‍ കേന്ദ്രത്തില്‍ തിങ്കളാഴ്ചയാണ് പൊട്ടിത്തെറിയുണ്ടായത്. ഈ പൊട്ടിത്തെറിയില്‍ കൊറിയര്‍ സ്ഥാപനമുടമയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകളെന്ന് എസ് പി ഹരിറാം ശങ്കര്‍ വ്യക്തമാക്കുന്നത്. ബെഗലുരു സ്വദേശിയായ യുവാവിനെ ഉടനെ പിടികൂടുമെന്നാണ് പോലീസ് വിശദമാക്കുന്നത്. ഡിറ്റിഡിസിയുടെ കെ ആര്‍ പുരത്തെ കളക്ഷന്‍ സെന്‍ററിലാണ് സ്ഫോടനമുണ്ടായത്. കൊറിയര്‍ അയച്ച ആളുടെ പേരും വിവരവും ഫോണ്‍ നമ്പറും വ്യാജമാണെന്ന് വ്യക്തമായതോടെയാണ് കൊറിയര്‍ സ്ഥാപനത്തിലെ ശശി കുമാര്‍ കൊറിയര്‍ പൊട്ടിച്ച് നോക്കിയത്. പാക്കേജ് തുറന്നയുടനെ  പൊട്ടിത്തെറിക്കുകയായിരുന്നു.

ഹാസനിലെ ഒരു ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്യുന്ന 38 കാരിയായ വിവാഹ മോചിതയ്ക്കാണ് കൊറിയര്‍ എത്തിയത്. മിക്സര്‍ ഗ്രൈന്‍ഡറില്‍ നിരവധി ഇലക്ട്രിക്കല്‍ ഡിറ്റണേറ്ററുകളാണ് വച്ചിരുന്നതെന്നാണ് ഫോറന്‍സിക് സംഘം വിശദമാക്കുന്നത്. മാട്രിമോണിയല്‍ സെറ്റിലൂടെയാണ് ബെംഗലുരു സ്വദേശിയായ അനൂപ് കുമാറിനെ യുവതി പരിചയപ്പെടുന്നത്. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള ബിസിനസുകാരനെന്നാണ് യുവാവ് സൈറ്റില്‍ പറഞ്ഞിരുന്നത്.

യുവതിയെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് ഇയാള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ നിര്‍ദ്ദേശം യുവതി വേണ്ടെന്ന് വച്ചതിലെ പ്രതികാരമായാണ് ബോംബ് തയ്യാറാക്കി നല്‍കിയതെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. വിവിധ നമ്പറുകളില്‍ നിന്ന് മെസേജുകളും വീഡിയോകളും അയച്ച് യുവാവ് നിരന്തരമായി ശല്യം ചെയ്യുകയായിരുന്നുവെന്ന് യുവതി വിശദമാക്കുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിപ ഭീതി ഒടുങ്ങുന്നു; സമ്പർക്ക പട്ടികയിൽ ഉണ്ടായിരുന്ന ഒരാൾകൂടി ആശുപത്രി വിട്ടു

0
കോഴിക്കോട്: നിപയില്‍ ആശ്വാസം. സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന രണ്ടു പേരുടെ പരിശോധന...

തലസ്ഥാനത്ത് വീണ്ടും ലഹരിവേട്ട ; മാരക മയക്കുമരുന്നുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ!

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പിടികൂടി. കാട്ടാക്കട തച്ചോട്ടുകാവ്...

ഡൽഹിയിൽ വീണ്ടും വൻ ഭീകരവേട്ട; ഭീകരവാദ മൊഡ്യൂൾ തകർത്ത് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ

0
ന്യൂ ഡൽഹി: ഡൽഹിയിൽ വീണ്ടും ഭീകരവാദ മൊഡ്യൂൾ തകർത്തായി ദില്ലി പൊലീസ്...

ബിനോയ് വിശ്വത്തിന് പക്വതയില്ലെന്ന് വിമർശനം; സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ സെക്രട്ടറിക്ക് നേരെ പടയൊരുക്കം

0
തിരുവനന്തപുരം: സിപിഐ സംസ്ഥാന കൗൺസിലിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ...