രോഹിത് ശ‍ര്‍മ്മ ട്വന്‍റി 20 ലോകകപ്പിനെ നയിക്കുമെന്ന് റിപ്പോര്‍ട്ട്

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം തെറിച്ചെങ്കിലും സ്റ്റാര്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ തന്നെ ട്വന്‍റി 20 ലോകകപ്പിലെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍ എന്ന് റിപ്പോര്‍ട്ട്. നീണ്ട 10 വര്‍ഷത്തെ രോഹിത്തിന്‍റെ ക്യാപ്റ്റന്‍സിക്ക് വിരാമമിട്ട് ഔള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ അടുത്തിടെ മുംബൈ ഇന്ത്യന്‍സ് പുതിയ നായകനായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ട്വന്‍റി 20 ലോകകപ്പ് ടീമിലെ രോഹിത്തിന്‍റെ സ്ഥാനം ആശങ്കയിലായിരുന്നു. നിലവില്‍ ഇന്ത്യന്‍ ട്വന്‍റി 20 ടീമിന്‍റെ അനൗദ്യോഗിക നായകന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. ഹാര്‍ദിക്കിന് കീഴില്‍ യുവനിരയെ വളര്‍ത്തിയെടുക്കാനാണ് കഴിഞ്ഞ ഒരു വര്‍ഷമായി ബിസിസിഐ ശ്രമിക്കുന്നത്.

സീനിയര്‍ താരങ്ങളില്‍ നിന്ന് ടീം മാറി ചിന്തിക്കുന്നതിനാല്‍ രോഹിത് ശര്‍മ്മ 2022 നവംബറിന് ശേഷം ടി20 ഫോര്‍മാറ്റില്‍ ടീം ഇന്ത്യക്കായി കളിച്ചിട്ടില്ല. 2022ലെ ട്വന്‍റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനോട് സെമിഫൈനലില്‍ തോറ്റ മത്സരത്തിലാണ് രോഹിത് അവസാനമായി കളിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ അടുത്തിടെ അവസാനിച്ച ടി20 പരമ്പരയിലും രോഹിത് ശര്‍മ്മയെ ഉള്‍പ്പെടുത്തിയിരുന്നില്ല. എങ്കിലും 2024ല്‍ നടക്കാന്‍ പോകുന്ന ടി20 ലോകകപ്പില്‍ രോഹിത് കളിക്കാനും ക്യാപ്റ്റനാവാനും സാധ്യതയുണ്ട് എന്ന സൂചനകള്‍ വന്നിരുന്നു. എന്നാല്‍ ഇതിനിടെയാണ് മുംബൈ ഇന്ത്യന്‍സില്‍ നായകസ്ഥാനം രോഹിത്തിന് നഷ്‌ടമായത്. ഇതോടെ ഹിറ്റ്‌മാനെ ദേശീയ ട്വന്‍റി 20 ടീമില്‍ കാണുമോ എന്ന ഭയത്തിലായിരുന്നു അദേഹത്തിന്‍റെ ആരാധകര്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിലത്ത് വീണ തിന്ന‍ർ കുട്ടികൾ അബദ്ധത്തിൽ കുടിച്ചെന്ന് അച്ഛനമ്മമാർ ; വീട്ടിൽ പോലീസ് പരിശോധന...

0
അടിമാലി: ഇടുക്കി അടിമാലിയിൽ ഒരുവയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ വീട്ടിൽ...

ഷി ജിൻപിങ് ഇന്ത്യയിൽ എത്താനിരിക്കെ പ്രതികരണവുമായി ചൈന

0
ഡൽഹി: ഇന്ത്യയും ചൈനയും നല്ല അയൽക്കാരും സുഹൃത്തുക്കളും ആവണമെന്നാണ് ആഗ്രഹമെന്ന് ചൈന....

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...