തിരുവനന്തപുരം : പൊന്മുടിയില്‍ കാട്ടാനകള്‍ ഇറങ്ങിയതായി റിപ്പോര്‍ട്ട്. വിതുര പൊന്മുടിയില്‍ 21-ാം വളവിനും 22-ാ വളവിനും ഇടയിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. രണ്ട് വലിയ ആനയും രണ്ട് ചെറിയ ആനയുമാണ് ഈ പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നത്. രാവിലെ എട്ട് മണിയോടെയാണ് ഇവിടെ കാട്ടാനകളെ കണ്ടത്. റോഡില്‍ നിന്നും അമ്പത് മീറ്റര്‍ അകലെ നിന്നിരുന്ന ആനകള്‍ ഇപ്പോള്‍ വനത്തിന് അകത്തേക്ക് മാറിയിട്ടുണ്ട്.
കടുത്ത വേനല്‍ ചൂടും വെള്ളത്തിന്‍റെ കുറവും കാരണമാകാം ആനകള്‍ ഈ പ്രദേശത്തേക്ക് ഇറങ്ങിയതെന്നാണ് സൂചന. ഈ ഭാഗത്ത് പകല്‍ സമയങ്ങളില്‍ കാട്ടാനകള്‍ ഇറങ്ങുന്ന പതിവില്ല. എന്നാല്‍ കാട്ടാനക്കൂട്ടം ഇറങ്ങിയതുമായി ബന്ധപ്പെട്ട് പൊന്മുടിയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. വിനോദ സഞ്ചാരികള്‍ക്ക് പൊന്മുടിയിലേക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.