ഡൽഹി : കോൺഗ്രസ് മുൻഅധ്യക്ഷ സോണിയാ ഗാന്ധി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തിരക്കിൽനിന്ന് മാറി രാജ്യസഭയിലെത്താൻ സാധ്യത. രാജസ്ഥാനിൽ ഒഴിവുവരുന്ന സീറ്റിൽ നിന്ന് സോണിയയെ രാജ്യസഭയിലെത്തിക്കാനാണ് പാർട്ടി നേതൃത്വം ഇപ്പോൾ ആലോചിക്കുന്നത്. നിലവിൽ സോണിയയുടെ മണ്ഡലമായ യു.പി.യിലെ റായ്ബറേലിയിൽനിന്ന് മകളും പാർട്ടി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധി ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും.
അങ്ങനെയാണെങ്കിൽ പ്രിയങ്കയുടെ ആദ്യ തിരഞ്ഞെടുപ്പാകുമിത്. 2006 മുതൽ സോണിയയാണ് ലോക്‌സഭയിൽ റായ്ബറേലിയെ പ്രതിനിധാനം ചെയ്യുന്നത്. ആരോഗ്യപ്രശ്നങ്ങളുള്ള സാഹചര്യത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിൽക്കാൻ എഴുപത്തിയേഴുകാരിയായ സോണിയ ആഗ്രഹം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. 2019-ൽ കോൺഗ്രസിന്റെ പ്രകടനം ദയനീയമായിരുന്നിട്ടും രാഹുൽ ഗാന്ധി അമേഠിയിൽ തോറ്റിട്ടും റായ്ബറേലി നിലനിർത്താൻ സോണി ഗാന്ധിക്ക് കഴിഞ്ഞിരുന്നു.