റിപ്പബ്ലിക് ദിനാഘോഷം – ഭരണഘടനയുടെ പ്രചാരകരായി മാറണം – ഒഐസിസി

For full experience, Download our mobile application:
Get it on Google Play

മനാമ : റിപ്പബ്ലിക് ദിനാഘോഷവും സ്വാതന്ത്ര്യ ദിനാഘോഷവും രാജ്യത്തെ പൗരന്മാർ ഭരണഘടനയുടെ പ്രാധാന്യം വരുന്ന തലമുറക്ക് പകർന്നു കൊടുക്കുവാനും ഭരണഘടനാ സ്ഥാപനങ്ങളുടെ സുതാര്യമായ നിലനിൽപ്പിന് വേണ്ടിയുള്ള പോരാട്ടത്തിൽ ആയിരിക്കണം ഓരോ ദേശസ്‌നേഹിയും എന്ന് ഒഐസിസി യുടെ ആഭിമുഖ്യത്തിൽ നടത്തിയ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപ്പെട്ടു. ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഓരോ കുത്തും കോമയും നമ്മുടെ പൂർവികർ മാസങ്ങൾ എടുത്തു ചർച്ചകൾ നടത്തി ആണ് ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അതൊക്കെ ഈ രാജ്യത്തിന്റെ നിലനിൽപ്പിനും ജനങ്ങളുടെ നന്മക്കും വേണ്ടി ഉള്ളതാണ്. ഭരണഘടനയെയോ, ഭരണഘടന സ്ഥാപനങ്ങളെയോ ഏതെങ്കിലും ഭരണാധികാരികൾ ചോദ്യം ചെയ്താൽ, രാജ്യത്തെ ജനാധിപത്യവിശ്വാസികൾ അതിനെ ചെറുക്കൻ മുന്നിൽ ഉണ്ടാകണം എന്നും ഒഐസിസി നേതാക്കൾ അഭിപ്രായപ്പെട്ടു.

ഒഐസിസി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം യോഗം ഉദ്ഘാടനം ചെയ്തു. ഒഐസിസി ദേശീയ ജനറൽ സെക്രട്ടറി പ്രദീപ്‌ മേപ്പയൂർ, വൈസ് പ്രസിഡന്റ്‌ ഗിരീഷ് കാളിയത്ത്, ഐ വൈ സി ഇന്റർനാഷണൽ ചെയർമാൻ നിസാർ കുന്നംകുളത്തിൽ, ഒഐസിസി നേതാക്കളായ റംഷാദ് അയിലക്കാട്, ബിജുപാൽ സി കെ, രാധാകൃഷ്ണൻ മാന്നാർ, ബൈജു ചെന്നിത്തല, കുഞ്ഞു മുഹമ്മദ്‌, ചന്ദ്രൻ വളയം, രവി പേരാമ്പ്ര, ജോബി എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : നിർണായക നീക്കവുമായി ഇഡി ; പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ...

0
തിരുവനന്തപുരം: മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. പ്രതിപക്ഷ നേതാവ്...

ജിയോസിൻക്രണസ് ഭ്രമണപഥത്തിൽ എത്തി ഇഒഎസ് -05 ; നിർണായകഘട്ടം പിന്നിട്ടു

0
വിക്ഷേപണ ദൗത്യത്തിന്റെ നിർണായക ഘട്ടം പിന്നിട്ട് ഇന്ത്യയുടെ ഇന്ത്യയുടെ ഏറ്റവും പുതിയ...

പ്രധാനമന്ത്രിക്കെതിരായ അപകീർത്തി പരാമർശം ; കേസ് റദ്ദാക്കണമെന്നുളള രാഹുൽ ഗാന്ധിയുടെ ഹർജി തളളി കോടതി

0
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തി പരാമർശത്തിൽ കേസ് റദ്ദാക്കണമെന്നുളള രാഹുൽ...

വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം കണ്ണൂരിൽ പിടിയിൽ

0
കണ്ണൂർ: വധശ്രമ കേസിൽ ഒളിവിൽ പോയ പ്രതി 29 വർഷത്തിന് ശേഷം...