റിപ്പബ്ലിക് ദിനാഘോഷം : ആലോചനായോഗം ചേര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റിപ്പബ്ലിക് ദിനാഘോഷം ജില്ലയില്‍ സമുചിതമായി സംഘടിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചന യോഗത്തില്‍ തീരുമാനിച്ചു. കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ വകുപ്പുകള്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങള്‍ ചര്‍ച്ച ചെയ്തു. പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് മൈതാനമാണ് വേദി. സെറിമോണിയല്‍ പരേഡിന്റെ പൂര്‍ണ ചുമതല പത്തനംതിട്ട എ ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റിനായിരിക്കും. പോലീസ് മൂന്ന്, ഫോറസ്റ്റ് ഒന്ന്, ഫയര്‍ ഫോഴ്സ് രണ്ട്, എക്സൈസ് ഒന്ന്, എസ് പി സി ആറ്, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്സ് ഏഴ്, തുടങ്ങി പ്ലറ്റൂണുകള്‍ അണിനിരക്കും. ജനുവരി 22, 23, 24 തീയതികളിലായി പരേഡ് റിഹേഴ്സല്‍ സംഘടിപ്പിക്കും.

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കും. റിഹേഴ്സല്‍ ദിവസങ്ങളിലും റിപ്പബ്ലിക് ദിനത്തിലും ലഘു ഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കും. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, പത്തനംതിട്ട, തിരുവല്ല വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ സാംസ്‌കാരിക പരിപാടികള്‍, പി റ്റി ഡിസ്പ്ലേ, ബാന്‍ഡ് സെറ്റ് എന്നിവ സംഘടിപ്പിക്കും. പരിപാടിക്കാവശ്യമായ പന്തല്‍, ബാരിക്കേഡ് തുടങ്ങിയവ പൊതുമരാമത്ത് (കെട്ടിട വിഭാഗം) നിര്‍മിക്കും. റിഹേഴ്സല്‍, റിപ്പബ്ലിക് ദിനങ്ങളില്‍ ആംബുലന്‍സ് ഉള്‍പ്പടെ മെഡിക്കല്‍ സംഘത്തിന്റെ സേവനമുണ്ടാകും. പത്തനംതിട്ട നഗരസഭ സെക്രട്ടറി വേദിയില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കും. അടിയന്തരഘട്ട സേവനത്തിനായി ഫയര്‍ഫോഴ്സും ഉണ്ടാകും. കോഴഞ്ചേരി തഹസില്‍ദാര്‍ പൊതുവായ ഏകോപനം നിര്‍വഹിക്കും. എഡിഎം ബി ജ്യോതി, വകുപ്പ് മേധാവികള്‍ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നത് 44 ലക്ഷത്തോളം പേർ; ബിഹാറിൽ സ്ഥിതി ഗുരുതരമെന്ന് റിപ്പോർട്ട്

0
പാട്‌ന: ബിഹാറില്‍ 14 ജില്ലകള്‍ പ്രളയ ദുരിതത്തില്‍. പ്രളയത്തില്‍ 44 ലക്ഷം...

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം; കർശന സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജിയിൽ കേന്ദ്ര സർക്കാരിന്...

0
ദില്ലി: 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് കർശന...

മലയിൻകീഴിലെ ദാരുണ സംഭവം ; കുഞ്ഞിന്റെ കൊലപാതകത്തിന് പിന്നിൽ കുടുംബവഴക്കെന്ന് സംശയം

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒന്നരവയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങള്‍...

ഡൽഹിയിലെ ഹോസ്റ്റൽ അപകടത്തിന് പിന്നാലെ കർശന നടപടി ; അനധികൃതവും അപകടകരവുമായ 41 കെട്ടിടങ്ങൾ...

0
ന്യൂഡല്‍ഹി: അനധികൃത നിര്‍മാണങ്ങള്‍ക്കും അപകടകരമായ കെട്ടിടങ്ങള്‍ക്കുമെതിരെ നടപടി ശക്തമാക്കി ഡല്‍ഹി മുന്‍സിപ്പല്‍...