പ്രമോദ് നാരായണന്‍ എം.എല്‍.എ സഭാ നേതൃത്വത്തോടും പൊതുസമൂഹത്തോടും പരസ്യമായി മാപ്പ് പറയണം : ജോസഫ് എം പുതുശ്ശേരി

For full experience, Download our mobile application:
Get it on Google Play

റാന്നി : പ്രമോദ് നാരായണൻ എംഎൽഎ വീണിടത്ത് കിടന്നു ഉരുളുകയാണെന്ന് കേരള കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം പുതുശ്ശേരി. തങ്ങളുടെ രാഷ്ട്രീയ ചാഞ്ചാട്ടത്തിനും വിലപേശലിനുമായി ഇതുമായി യാതൊരു ബന്ധവുമില്ലാത്ത സഭാ നേതൃത്വത്തിന്റെ പേര് വലിച്ചിഴക്കുകയും അതിനെതിരെ ഉയർന്ന വ്യാപക പ്രതിഷേധത്തിൽ നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ നല്ലപിള്ള ചമയാൻ ശ്രമിക്കുകയും ചെയ്യുന്നത് വിലപ്പോവില്ല. സഭാ നേതൃത്വം ഇത്തരം രാഷ്ട്രീയ ഇടപെടലുകൾ നടത്താറില്ല എന്നുള്ളത് എല്ലാവർക്കുമറിയാവുന്ന കാര്യമാണ്. വസ്തുത ഇതായിരിക്കേ തങ്ങളുടെ സ്വാർത്ഥ രാഷ്ട്രീയ ലാഭത്തിനും വിലപേശൽ നേട്ടത്തിനുമായി സഭയുടെ പേര് ഉപയോഗിച്ചിട്ട് അപ്പോഴൊന്നും തോന്നാതിരുന്ന ഉൾവിളി ഇപ്പോൾ ഉണ്ടായത് എങ്ങനെ എന്നറിയാൻ ജനങ്ങൾക്ക് താല്പര്യമുണ്ട്.

തങ്ങൾ തരാതരം പോലെ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാടുകളിലെ അധാർമികതയെ വെള്ളപൂശിയെടുക്കാനുള്ള ഉപാധിയായി സഭാ നേതൃത്വത്തെ വലിച്ചിഴയ്ക്കുകയായിരുന്നു. പ്രസ്താവനയ്ക്കു ശേഷം നേരത്തോട് നേരം കഴിഞ്ഞിട്ടും ഒരക്ഷരമുരിയാടാതെ മൗനം അവലംബിച്ചതിനു ശേഷം ഇപ്പോൾ നടത്തുന്ന തിരുത്ത് കണ്ണിൽ പൊടിയിടാൻ വേണ്ടിയുള്ളതാണെന്നും സഭാ നേതൃത്വത്തോടും പൊതുസമൂഹത്തോടും പരസ്യമായി മാപ്പ് പറയാൻ തയ്യാറാവുകയാണ് വേണ്ടതെന്നും പുതുശ്ശേരി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

കൊച്ചിയിൽ അന്തർസംസ്ഥാന ബസുകളിൽ എംവിഡിയുടെ മിന്നൽ പരിശോധന

0
കൊച്ചി: എറണാകുളത്ത് അന്തര്‍സംസ്ഥാന ബസ്സുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ...