ജില്ലയിൽ റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഭാരതത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായ പരിപാടികളോടെ ജില്ലാ സ്റ്റേഡിയത്തില്‍ ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചു. രാവിലെ 8.45 ന് പരേഡിനുള്ള തയാറെടുപ്പ് ആരംഭിച്ചു. 8.47 ന് പരേഡ് കമാന്‍ഡര്‍ എ.ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് എം.സി. ചന്ദ്രശേഖരന്‍ പരേഡിന്റെ നിയന്ത്രണം ഏറ്റെടുത്തു. 8.50 ന് ജില്ലാ പോലീസ് മേധാവി വി. അജിത്തും 8.55 ന് ജില്ലാ കളക്ടര്‍ എ. ഷിബുവും വേദിയിലെത്തി അഭിവാദ്യം സ്വീകരിച്ചു. ഒന്‍പതിന് മുഖ്യാതിഥിയായ ആരോഗ്യ-വനിതാ, ശിശുവികസന മന്ത്രി വീണാ ജോര്‍ജ് വേദിയിലെത്തി സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു. ദേശീയ പതാക ഉയര്‍ത്തി പതാകയെ സല്യൂട്ട് ചെയ്തു. 9.10 ന് പ്രത്യേകം സജ്ജമാക്കിയ വാഹനത്തില്‍ മന്ത്രി പരേഡ് പരിശോധിച്ചു. 9.15 ന് പരേഡ് മാര്‍ച്ച് പാസ്റ്റ് അരങ്ങേറി. 9.30 ന് മുഖ്യാതിഥി റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. 9.40ന് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഡിസ്പ്ലേ അരങ്ങേറി. 10 ന് മികച്ച പ്ലറ്റൂണുകള്‍ക്കും സാംസ്‌കാരിക പരിപാടികള്‍ക്കുമുള്ള സമ്മാനദാനം നടന്നു. 10.10 ന് ദേശീയഗാനത്തോടെ പരിപാടികള്‍ സമാപിച്ചു.

റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍ സാം ജി ജോസ് നയിച്ച ഡിസ്ട്രിക്ട് ഹെഡ്ക്വാര്‍ട്ടേഴ്സ് പ്ലറ്റൂണ്‍, പത്തനംതിട്ട പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ സജു ഏബ്രഹാം നയിച്ച ലോക്കല്‍ പോലീസ് പ്ലറ്റൂണ്‍, അടൂര്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ എസ് ശ്യാമകുമാരി നയിച്ച വനിതാ പോലീസ് പ്ലറ്റൂണ്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് ശ്യാംകുമാര്‍ നയിച്ച എക്സൈസ് പ്ലറ്റൂണ്‍, പത്തനംതിട്ട ഫയര്‍ഫോഴ്സ് സ്റ്റേഷന്‍ ഓഫീസര്‍ ആര്‍ അഭിജിത്ത് നയിച്ച ഫയര്‍ഫോഴ്സ് പ്ലറ്റൂണ്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ഒ എ ശ്യാംകുമാര്‍ നയിച്ച ഫോറസ്റ്റ് പ്ലറ്റൂണ്‍ എന്നിവയും എസ്പിസി, സിവില്‍ ഡിഫന്‍സ്, സ്‌കൗട്ട്സ് , ഗൈഡ്സ് , റെഡ്ക്രോസ് ബാന്‍ഡ് വിഭാഗങ്ങളും പരേഡില്‍ അണിനിരന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുൻ ഇടുക്കി എം.എൽ.എ അഡ്വ. ജോസ് കുറ്റ്യാനി അന്തരിച്ചു

0
കോലഞ്ചേരി : ഇടുക്കി മുൻ എം.എൽ.എയും പ്രമുഖ കോൺഗ്രസ് നേതാവുമായ അഡ്വ....

ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

0
കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന...

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

കാലിക്കറ്റ് സർവകലാശാലയിലെ 4 ലക്ഷത്തിന്റെ ടെലസ്കോപ് മോഷണംപോയി

0
മലപ്പുറം : കാലിക്കറ്റ് സർവകലാശാലയിൽനിന്ന് നാലുലക്ഷം രൂപ വിലവരുന്ന ടെലസ്കോപ്പ് മോഷണം...