റിപ്പബ്ലിക്കൻ സ്കൂളിന് ഉപജില്ല സാമൂഹ്യശാസ്ത്ര ക്വിസ് മത്സരത്തിൽ തിളക്കമാർന്ന വിജയം

For full experience, Download our mobile application:
Get it on Google Play

കോന്നി :  കേരള സ്കൂൾ ശാസ്ത്രമേളയോടനുബന്ധിച്ച് സംഘടിപ്പിച്ച കോന്നി ഉപജില്ല സാമൂഹ്യശാസ്ത്ര ക്വിസ് മത്സരത്തിൽ റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ തിളക്കമാർന്ന വിജയം കൈവരിച്ചു. ഹൈസ്കൂൾ വിഭാഗം മത്സരത്തിൽ ഒന്നാം സ്ഥാനവും, എൽ.പി, യു.പി. വിഭാഗങ്ങളിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് സ്കൂൾ ഈ നേട്ടത്തിന് അർഹമായത്. ഹൈസ്കൂൾ വിഭാഗത്തിൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ അബിയ സി.തോമസ് ഒന്നാം സ്ഥാനം  കരസ്ഥമാക്കി. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യു.എസ്.എസ്.പരീക്ഷയിൽ അബിയ ഉന്നതവിജയം കൈവരിച്ചിരുന്നു. എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്കായി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടത്തുന്ന നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്.

ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ നിരവധി ക്വിസ് മത്സരങ്ങളിൽ വിജയിയായിട്ടുള്ള അബിയ, കോന്നി ഉപജില്ല ശാസ്ത്ര ടാലൻ്റ് സേർച്ച് പരീക്ഷയിലും ഇത്തവണ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ കേശവ് എ. ക്വിസ് മത്സരത്തിൽ യു.പി.വിഭാഗത്തെ പ്രതിനിധീകരിച്ച് മൂന്നാം സ്ഥാനം കരസ്ഥമാക്കി. നാലാം ക്ലാസിലെ കുട്ടികൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന എൽ.എസ്.എസ്.പരീക്ഷയിൽ ഉയർന്ന മാർക്കോടെ കേശവ് സ്കോളർഷിപ്പിന് അർഹത നേടിയിരുന്നു. റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൻ്റെ സഹോദര സ്ഥാപനമായ പ്രശാന്തി പബ്ലിക് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ അനയ് എസ്. ക്വിസ് മത്സരത്തിൽ എൽ.പി.വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

രാഹുല്‍ഗാന്ധിക്ക് മുന്നില്‍ വാരിപ്പുണരാന്‍ നിന്നുകൊടുക്കുന്ന ആളല്ല പിണറായി : കെ എന്‍ ബാലഗോപാല്‍

0
കൊച്ചി: കോണ്‍ഗ്രസിനെ വിശ്വസിച്ച് ഇന്‍ഡ്യ മുന്നണിയില്‍ നില്‍ക്കാനാകുമോയെന്ന ചോദ്യം ഉന്നയിച്ച് സിപിഐഎം....

‘മിന്നൽ മാജിക്’ ബ്രാൻഡി പുറത്തിറക്കുന്നത് വിശദമായ പഠന ശേഷം മതിയെന്ന് യുഡിഎഫ് സർക്കാർ

0
പാലക്കാട് : കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ അവസാന നാളുകളിൽ വലിയ കോലാഹലങ്ങളോടെ...

സലിം കുമാർ അവസാനമായി അഭിനയിച്ച ‘ഡ്രൈവർ’ പുറത്തിറങ്ങി ; ഹ്രസ്വചിത്രത്തിൽ റോഡ് സുരക്ഷാ സന്ദേശവുമായി...

0
കളമശേരി : പൊതുജനങ്ങളിൽ റോഡ് സുരക്ഷയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മോട്ടർ വാഹന...

ശബരിമല സ്വർണകൊള്ളയിൽ പാർട്ടി നടപടി നേരിടുന്ന ആൾ ; പത്മകുമാറിന്റെ തള്ളി ഗോവിന്ദൻ

0
പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന്...