ആയഞ്ചേരി : റോഡിലെ ഓടയിൽ കുടുങ്ങിയ പശുവിനെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി. ആയഞ്ചേരി മലയിൽ പീടിക ബസ് സ്റ്റോപ്പിനടുത്ത് കോൺക്രീറ്റ് ചെയ്ത ഓടയിൽ കുടുങ്ങിയ പശുവിനെയാണ് വടകര സ്റ്റേഷനിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തിയത്.
പാലോളി അബ്ദുല്ലയുടെ പശുവാണ് മേയുന്നതിനിടെ ഓടയിൽ കുടുങ്ങിയത്. സീനിയർ ഫയർ ആന്‍റ് റസ്ക്യു ഓഫീസർ കെ. എസ് സുജാതിൻ്റെ നേതൃത്വത്തിൽ റസ്ക്യു ഓഫീസർമാരായ ഒ.അനീഷ്, എൻ.കെ സ്വപ്നേഷ്, എസ്.ഡി.സുധീപ്, കെ ഷാഗിൽ, ഐ.എം സജിത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.