പശ്ചിമഘട്ടത്തിലും വടക്കുകിഴക്കന്‍ ഹിമാലയനിരകളിലുമായി ആറു പുതിയ സസ്യങ്ങളെ കണ്ടെത്തി ഗവേഷകസംഘം

For full experience, Download our mobile application:
Get it on Google Play

തേഞ്ഞിപ്പലം : പശ്ചിമഘട്ടത്തിൽനിന്നും വടക്കുകിഴക്കൻ ഹിമാലയനിരകളിൽ നിന്നുമായി ആറു പുതിയ സസ്യങ്ങളെ തിരിച്ചറിഞ്ഞ് കാലിക്കറ്റ് സർവകലാശാലയിലെ ഗവേഷകസംഘം. സസ്യശാസ്ത്രവിഭാഗം പ്രൊഫസർ ഡോ.സന്തോഷ് നമ്പിയുടെ നേതൃത്വത്തിലാണ് കണ്ടെത്തൽ. ജസ്നേറിയെസിയെ കുടുംബത്തിൽപ്പെട്ട സസ്യങ്ങളെക്കുറിച്ചുള്ള പഠനത്തിന്റെ ഭാഗമായി ചേമഞ്ചേരി സ്വദേശി എം.കെ അഖിൽ, ഒല്ലൂർ സ്വദേശി വിഷ്ണുമോഹൻ എന്നിവർ ഹെൻകെലിയ ജനുസ്സിൽപ്പെട്ട സസ്യത്തെ മേഘാലയയിലെ ഈസ്റ്റ് ഖാസി ജില്ലയിൽനിന്നു കണ്ടെത്തി. ഇതിന് ഹെൻകെലിയ ഖാസിയാന എന്ന് പേരുനൽകി.

മെലാസ്റ്റോമെറ്റേസിയ സസ്യ കുടുംബത്തിലെ സുന്ദരിയില എന്നറിയപ്പെടുന്ന സോണറില ജനുസ്സിലുള്ളതാണ് മറ്റൊരു സസ്യം. സൗത്ത് ഗോവ സാൽസെറ്റ് താലൂക്കിലെ ചന്ദ്രേശ്വർ മലയിൽനിന്നു കണ്ടെത്തിയ ചെറിയ കിഴങ്ങുകളോടുകൂടിയ സസ്യത്തിന് സോണറില കൊങ്കനെൻസിസ് എന്നാണ് പേരിട്ടിരിക്കുന്നത്. പ്രൊഫ.സന്തോഷ് നമ്പി, ഗവേഷക തൃശ്ശൂർ ചേലക്കര സ്വദേശിനി എസ്. രശ്മി, ഗോവ യൂണിവേഴ്സിറ്റി ബോട്ടണി ഗവേഷക പി.എഫ്. അക്ഷത്ര എന്നിവരാണ് തിരിച്ചറിഞ്ഞത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മൂന്നാം ദിവസവും ഇറാനില്‍ വ്യോമാക്രമണം ; ആക്രമിക്കാന്‍ പൂർണ്ണ സജ്ജമെന്ന് ഇസ്രയേല്‍

0
ടെഹ്‌റാൻ : തുടര്‍ച്ചയായ മൂന്നാം ദിവസവും ഇറാനില്‍ വ്യോമാക്രമണം. കൊനര്‍ക് നഗരത്തിലെ...

നടന്‍ വിനായകനെതിരായ കേസ് ; തുടർനടപടികൾ വേഗത്തിലാക്കാൻ പോലീസ്

0
ആലപ്പുഴ: നടൻ വിനായകനെതിരെ ചുമത്തിയ സ്ത്രീത്വത്തെ അപമാനിച്ചതിനുള്ള കേസില്‍ തുടർനടപടികൾ വേഗത്തിലാക്കാൻ ഒരുങ്ങി...

സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപണം ; യുവതിക്ക് സഹോദരന്റെ ക്രൂരമര്‍ദനം

0
എറണാകുളം : സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിക്ക് സഹോദരന്റെ ക്രൂര മര്‍ദ്ദനം....

കത്തിക്കരിഞ്ഞനിലയിൽ മൃതദേഹം ; അഞ്ചുവർഷത്തിന് ശേഷം ആളെ തിരിച്ചറിഞ്ഞു, ബന്ധുക്കളെ തിരഞ്ഞ് പോലീസ്

0
പാലക്കാട് : കത്തിക്കരിഞ്ഞനിലയിൽ മണ്ണാർക്കാട് തച്ചമ്പാറയിലെ റോഡരികിൽ കണ്ടെത്തിയ മൃതദേഹം അഞ്ചുവർഷത്തിനുശേഷം...